ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്‍റെ (ചെന്നൈ ഐഐടി) 2024-25 ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുവേണ്ടി നടത്തുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ) ടെസ്റ്റിനായുള്ള അഡ്‌മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. മെയ് 26ന് നടക്കുന്ന പരീക്ഷയുടെ അഡ്‌മിറ്റ് കാര്‍ഡുകളാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://jeeadv.ac.in ല്‍ നിന്നും രജിസ്‌ട്രേഷൻ നമ്പര്‍, പാസ്‌വേഡ്, രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഇവ ഡൗണ്‍ലോഡ് ചെയ്യാം.
ജെ.ഇ.ഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതിയിരിക്കേണ്ട ഒന്നാണ് അഡ്‌മിറ്റ് കാര്‍ഡുകളുടെ ഹാര്‍ഡ് കോപ്പി. മെയ് 26ന് രാവിലെ 9 മുതല്‍ 12 വരെയാണ് JEE അഡ്വാൻസ്‌ഡ് പേപ്പര്‍ 1 പരീക്ഷ. അതേദിവസം തന്നെ ഉച്ചയ്‌ക്ക് 2:30 മുതല്‍ 5:30 വരെ പേപ്പര്‍ 2 പരീക്ഷയും നടക്കുമെന്നാണ് ഐഐടി മദ്രാസ് നല്‍കുന്ന വിവരം. ജൂണ്‍ 9ന് ആയിരിക്കും ആൻസര്‍ കീ പുറത്തുവിട്ട് ഫലപ്രഖ്യാപനം നടത്തുന്നത്. 1.91 ലക്ഷത്തിലധികം പേരാണ് ഇത്തവണ ജെഇഇ അഡ്വാൻസ്ഡ് 2024 പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്.
JEE അഡ്വാൻസ്ഡ് 2024 അഡ്മിറ്റ് കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിന്:
- ഔദ്യോഗിക വെബ്‌സൈറ്റായhttps://jeeadv.ac.inസന്ദര്‍ശിക്കുക.
- ഹോം പേജിലോ കാൻഡിഡേറ്റ്‌സ് വിഭാഗത്തിലോ പ്രദര്‍ശിപ്പിക്കുന്ന 'അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്' ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- JEE അഡ്വാൻസ്ഡ് 2024 രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും മറ്റ് വിവരങ്ങളും നല്‍കി ലോഗിൻ ചെയ്യാം.
- ലോഗിൻ ചെയ്‌ത് കഴിയുമ്പോള്‍ അഡ്‌മിറ്റ് കാര്‍ഡ് ലഭിക്കും. ശ്രദ്ധയോടെ പേര്, റോള്‍ നമ്പര്‍, പരീക്ഷയുടെ തീയതിയും സമയവും, പരീക്ഷ സെന്‍റര്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പരിശോധിക്കുക.
- അഡ്‌മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എല്ലാം ശരിയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം.
- ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്‌മിറ്റ് കാര്‍ഡ് വ്യക്തമാകുന്ന രീതിയില്‍ പ്രിന്‍റ് ചെയ്യുക. ഹാര്‍ഡ് കോപ്പിയ്‌ക്കൊപ്പം സോഫ്റ്റ് കോപ്പിയും കൈവശം വയ്‌ക്കേണ്ടതുണ്ട്.