കേരളം

kerala

ETV Bharat / education-and-career

കേന്ദ്ര സേനകളില്‍ മുപ്പതിനായിരത്തിലധികം ഒഴിവുകള്‍; അറിയേണ്ടതെല്ലാം... - SSC GD Recruitment 2024

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), എസ്എസ്എഫ്, അസം റൈഫിൾസിലെ റൈഫിൾമാൻ (ജിഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ശിപായി എന്നീ തസ്‌തികകളിലാണ് ഒഴിവ്.

SSC LATEST JOB NOTIFICATION  CENTRAL FORCE CONSTABLE JOBS APPLY  കേന്ദ്ര സേനകളില്‍ ഒഴിവ്  എസ്‌എസ്‌സി ജിഡി ഒഴിവ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 28, 2024, 7:14 PM IST

തിരുവനന്തപുരം: കേന്ദ്ര സേനകളിലെ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി (ജിഡി) തസ്‌തികയില്‍ ഒഴിവ്. 39,481 തസ്‌തികകൾ തുറക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), എസ്എസ്എഫ്, അസം റൈഫിൾസിലെ റൈഫിൾമാൻ (ജിഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ശിപായി എന്നീ തസ്‌തികകളിലാണ് ഒഴിവ്.

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകർ പത്താം ക്ലാസ് (മെട്രിക്കുലേഷൻ) അംഗീകൃത സ്കൂൾ/ബോർഡിൽ നിന്ന് പൂർത്തിയാക്കിയിരിക്കണം. നിലവിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നവർക്ക് പരീക്ഷ എഴുതാനാവില്ല. നിർദ്ദിഷ്‌ട മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ അപേക്ഷകൾ അസാധുവാക്കും. അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിന് മുമ്പ് SSC GD 2025-നുള്ള യോഗ്യത നിര്‍ദേശങ്ങൾ വ്യക്തമായി മനസിലാക്കണം.

പ്രായപരിധി

എസ്എസ്‌സി ജിഡി കോൺസ്റ്റബിൾ ഭാരതി 2025-ലേക്ക് പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം. പരമാവധി പ്രായം 23 വയസാണ്. എന്നാല്‍ OBC, SC, ST, ESM എന്നിവയുൾപ്പെടെ വിവിധ സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. SC വിഭാഗത്തിന് അഞ്ച് വർഷം വരെയും ഒബിസിക്കും വിമുക്ത ഭടന്മാർക്കും മൂന്ന് വർഷം വരെയും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശാരീരിക ക്ഷമത

ഓട്ടം:

  • 24 മിനിറ്റിനുള്ളിൽ 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.
  • 1.6 കിലോമീറ്റർ ഓട്ടം 8.5 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം.
വിഭാഗം ഉയരം (CM) നെഞ്ച് അളവ് (CM)
പുരുഷൻ [UR/SC/OBC] 170 80+5
പുരുഷൻ [NE Region/ST] 162 77+5 / 76+5
പുരുഷൻ [മലയോര മേഖല] 165 78+5
സ്‌ത്രീ [UR/SC/OBC] 157 NA
സ്‌ത്രീ [NER/ST] 152.5/150 NA
സ്‌ത്രീ [മലയോര മേഖല] 155 NA

അപേക്ഷാ ഫീസ്

എസ്എസ്‌സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടത്. എല്ലാ അപേക്ഷകർക്കും 100 രൂപയാണ് സ്റ്റാൻഡേർഡ് അപേക്ഷ ഫീസ്. എന്നാല്‍ സ്‌ത്രീകള്‍ക്കും എസ്‌സി / എസ്‌ടി വിഭാഗങ്ങള്‍ക്കും വിമുക്ത ഭടൻമാര്‍ക്കും ഫീസിൽ ഇളവുണ്ട്.

ഈ തീയതികൾ ഓര്‍ത്തിരിക്കുക

  • അറിയിപ്പ് റിലീസ് ചെയ്‌ത തീയതി: 2024 സെപ്റ്റംബർ 5
  • അപേക്ഷ ആരംഭിച്ച തീയതി : 2024 സെപ്റ്റംബർ 5
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഒക്‌ടോബർ 14
  • പരീക്ഷ തീയതി: ജനുവരി/ഫെബ്രുവരി 2025 (താത്കാലികം)

തെരഞ്ഞെടുപ്പ് പ്രക്രിയ

  1. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ
  2. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി)
  3. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്‌ടി)
  4. ഡോക്യുമെന്‍റ് പരിശോധന
  5. മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ്

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

  1. ssc.nic.in - എന്ന ഔദ്യോഗിക എസ്എസ്‌സി പോർട്ടലില്‍ പ്രവേശിക്കുക.
  2. SSC GD ആപ്ലിക്കേഷനില്‍ ' അപ്ലൈ ഓൺലൈന്‍' എന്ന ലിങ്ക് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
  3. ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
  4. അപേക്ഷകന്‍റെ സ്‌കാൻ ചെയ്‌ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  5. ഓൺലൈൻ അപേക്ഷ ഫോമിൽ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
  6. അപേക്ഷ ഫീസ് അടയ്ക്കുക.
  7. ഫോം സമർപ്പിച്ച് പേജ് സേവ് ചെയ്യുകയോ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുകയോ ചെയ്യുക.

ഡയറക്‌ട് ലിങ്കുകള്‍

SSC GD Notification: Download Here

Application Link: Apply Here

Official website: Visit Here

Also Read:ഇനി കാനഡയിലേക്ക് ചേക്കേറാന്‍ എളുപ്പമാകില്ല; പുതിയ നിബന്ധനകളുമായി ജസ്റ്റിൻ ട്രൂഡോ

ABOUT THE AUTHOR

...view details