കേരളം

kerala

ETV Bharat / education-and-career

ഗുരു ഗോപിനാഥിന് ആദരമൊരുക്കി ഗൗരി കൃഷ്‌ണ, കേരളനടനത്തിന്‍റെ പിതാവും ചരിത്രവും അരങ്ങില്‍ - GURU GOPINATH HONORED

കഥകളിയെ അടിസ്ഥാനമാക്കിയുണ്ടാക്കിയ കഥകളി നടനമാണ് കേരള നടനമായി വളര്‍ന്നത്.

GURUGOPINATH  Kalothsavam 2025  kerala nadanam  Gouri krishna
Gouri krishna (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 7:14 AM IST

തിരുവനന്തപുരം:കാണികൾ ശുഷ്‌കമാണെങ്കിലും കേരളനടനം സർഗ്ഗാത്മക നൃത്തമായി തന്നെ കലോത്സവ വേദികളെ സമ്പന്നമാക്കുകയാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് 'കേരളനടന'മായി വളർന്നത്.

കേരള നടനത്തിന്‍റെ പിതാവിന് കലോത്സവ വേദിയില്‍ ആദരം (ETV Bharat)

കലോത്സവത്തിൽ 15 മിനിറ്റ് ആണ് കേരള നടനത്തിന്‍റെ സമയം. തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവം നടക്കുമ്പോൾ തിരുവനന്തപുരവുമായി ഇഴ ചേർന്നിരിക്കുന്നതാണ് കേരള നടനത്തിന്‍റെ ചരിത്രം എന്നത് മറ്റൊരു വസ്തുത. കേരള നടനം തിരുവനന്തപുരത്ത് നിന്നാണ് വികാസം പ്രാപിച്ചത്. ഡോ ഗുരു ഗോപിനാഥും രാഗിണി ദേവിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ തന്നെ വേരുറച്ച്‌ കഴിഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്‌തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി.

ഗൗരി കൃഷ്‌ണ വേദിയില്‍ (ETV Bharat)

വട്ടിയൂർക്കാവിൽ സ്ഥിതി ചെയ്യുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ നിന്നാണ് കേരള നടനത്തിലെ നിരവധി കലാകാരൻമാർ വളർന്നു പന്തലിച്ചത്. ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്‌ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്‍റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ കേരളത്തിലും ഇന്ത്യയിലും ഇതിന്‍റെ ഒരു തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി.

കലോത്സവ വേദിയിലും ഗുരു ഗോപിനാഥിന്‍റെ ഓർമ്മകൾ നടനമാടി

ഗൗരികൃഷ്‌ണയുടെ പ്രകടനം (ETV Bharat)

തൃശൂർ ബത്‌ലഹേം കോൺവന്‍റ് എച്ച് എസ് എസിലെ ഗൗരി കൃഷ്‌ണ ചുവട് വച്ചത് ഗുരു ഗോപിനാഥിന്‍റെ കഥകളിലൂടെ ആണ്. മറ്റു ചരിത്രങ്ങൾ കഥ പറയുമ്പോൾ ആണ് കേരളനടനത്തിന്‍റെ പിതാവിന്‍റെ ചരിത്രം പറഞ്ഞു കൊണ്ട് കേരള നടന വേദിയിലേക്ക് അധ്യാപകനായ എം എൻ ബാലകൃഷ്‌ണൻ തന്‍റെ ശിഷ്യനെ പഠിപ്പിച്ചിറക്കിയത്. ഗൗരി കൃഷ്‌ണയുടെ ആദ്യ കലോത്സവം കൂടിയാണിത്.

ഗൗരികൃഷ്‌ണ (ETV Bharat)

ചുവടുകൾ, മുദ്രകൾ അഭിനയം

കഥകളിയിലെ സാത്വിക, ആംഗികാഭിനയ രീതികൾ ഏതാണ്ടതേപടി സ്വീകരിച്ച്‌ , ശൈലീ പരമായ മാറ്റം വരുത്തിയാണ് കേരള നടനത്തിലെ മുദ്രകൾ ഒരുക്കിയത്. ഹസ്‌ത ലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ വിധങ്ങളും ചുവടുകളും, കലാശങ്ങളും തീരുമാനങ്ങളുമെല്ലാം കഥകളിയിലുണ്ട്‌.
തോടയം, പുറപ്പാട്‌ എന്നിവ അവതരണ ശൈലിയിൽ മാറ്റം വരുത്തി കേരള നടനത്തിനു പറ്റിയ രീതിലേക്ക് മാറ്റി എടുത്തു.

Also Read:ആദ്യ ദിവസം ഒന്‍പത് അപ്പീലുകള്‍; മത്സരിച്ച തൊണ്ണൂറ് ശതമാനം കുട്ടികള്‍ക്കും എ ഗ്രേഡ്

ABOUT THE AUTHOR

...view details