കേരളം

kerala

ETV Bharat / education-and-career

2021-22ൽ ഉന്നതവിദ്യാഭ്യാസത്തിൽ സ്‌ത്രീ പ്രവേശനം വർദ്ധിച്ചതായി സർവേ റിപ്പോര്‍ട്ട് - education

2021-2022ലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഖിലേന്ത്യാ സർവേ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. ഉന്നതവിദ്യാഭ്യാസത്തിലെ സ്‌ത്രീ പ്രവേശനം 2.07 കോടിയായി ഉയർന്നുവെന്ന് റിപ്പോര്‍ട്ട്.

Female Enrolment In Education  AISHE Report  education  വിദ്യാഭ്യാസത്തിലെ സ്‌ത്രീ പ്രവേശനം
ഉന്നതവിദ്യാഭ്യാസത്തിൽ സ്‌ത്രീ പ്രവേശനം വർദ്ധിച്ചു

By ETV Bharat Kerala Team

Published : Jan 27, 2024, 5:09 PM IST

ന്യൂഡല്‍ഹി :2021-2022ലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഖിലേന്ത്യാ സർവേ (എഐഎസ്എച്ച്ഇ) വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു (Female Enrolment In Higher Education Increases In 2021-22, AISHE Report). ഉന്നതവിദ്യാഭ്യാസത്തിലെ സ്‌ത്രീ പ്രവേശനം 2014 -15 ൽ 1.57 കോടിയിൽ ആയിരുന്നു അതില്‍ നിന്ന് ഇപ്പോൾ 2.07 കോടിയായി ഉയർന്നുവെന്ന് റിപ്പോര്‍ട്ട് (44 ശതമാനം വർധന). ഉന്നതവിദ്യാഭ്യാസരംഗത്തെ 2020-21ലെ എൻറോൾമെന്‍റ് 4.14 കോടിയിൽ നിന്ന് 2021-22-ൽ ഏതാണ്ട് 4.33 കോടിയായി വർധിച്ചതായി സർവേ കാണിക്കുന്നു. 2014 - 15 ലെ 3.42 കോടിയിൽ നിന്ന് (26.5 ശതമാനം) 91 ലക്ഷത്തിന്‍റെ വർധനവാണുണ്ടായത്.

എസ്‌സി വിദ്യാർത്ഥിനികളുടെ എൻറോൾമെന്‍റ് 2020-21ൽ 29.01 ലക്ഷവും 2014-15ൽ 21.02 ലക്ഷവും ആയിരുന്നു 2021-22 ൽ അത് 31.71 ലക്ഷമായി ഉയർന്നു. 2014-15 മുതൽ 51 ശതമാനം വർധനവാണുണ്ടായത്. എസ് ടി വിദ്യാർത്ഥികളുടെ പ്രവേശനം 2014-15 ലെ 16.41 ലക്ഷത്തിൽ നിന്ന് 2021-22 ൽ 27.1 ലക്ഷമായി ഉയർന്നു (65.2 ശതമാനം വർദ്ധനവ്). 2014 മുതൽ 15 വരെയുള്ള ഒബിസി വിദ്യാർത്ഥികളുടെ എൻറോൾമെന്‍റ് ഏകദേശം 50.8 ലക്ഷമാണെന്ന് സർവേയെ വിലയിരുത്തി മന്ത്രാലയം അറിയിച്ചു.

സർവേ പ്രകാരം ന്യൂനപക്ഷ വിദ്യാർത്ഥികളുടെ എൻറോൾമെന്‍റ് 2014-15 ലെ 21.8 ലക്ഷത്തിൽ നിന്ന് 2021-22 ആയപ്പോൾ 30.1 ലക്ഷമായി ഉയർന്നു (38 ശതമാനം വർദ്ധനവ്). സ്‌ത്രീ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ എൻറോൾമെന്‍റ് 2014-15 ലെ 10.7 ലക്ഷത്തിൽ നിന്ന് 2021-22 ൽ 15.2 ലക്ഷമായി വർദ്ധിച്ചുവെന്നും റിപ്പോര്‍ട്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുടെ പ്രവേശനം 2014-15ലെ 9.36 ലക്ഷത്തില്‍ നിന്ന് 2021-22ൽ 12.02 ലക്ഷമായി. സ്‌ത്രീ പ്രവേശനം 2021-22ൽ 6.07 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്, പുരുഷന്മാരുടെ 5.95 ലക്ഷത്തേക്കാൾ കൂടുതലാണ് സ്‌ത്രീകളുടെ പ്രവേശനം.

എഐഎസ്എച്ച്ഇ 2021 - 22 ലെ പ്രതികരണമനുസരിച്ച്, ഏകദേശം 78.9 ശതമാനം വിദ്യാർത്ഥികൾ ബിരുദതല കോഴ്‌സുകളിലും 12.1 ശതമാനം ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും എൻറോൾ ചെയ്‌തിട്ടുണ്ട്. എഐഎസ്എച്ച്ഇ 2021 -22 ലെ ബിരുദ തലത്തിലുള്ള വിഷയങ്ങളിൽ ഏറ്റവും കൂടുതൽ എൻറോൾമെൻ്റ് ആർട്‌സിലാണ് (34.2 ശതമാനം), തുടർന്ന് സയൻസ് (14.8), കൊമേഴ്‌സ് (13.3), എഞ്ചിനീയറിംഗ്, ടെക്‌നോളജി (11.8) എന്നിവയിലും വിദ്യാര്‍ത്ഥികൾ എൻറോൾ ചെയ്യപ്പെട്ടിട്ടുണ്ട്. എഐഎസ്എച്ച്ഇ 2021-22 ലെ ബിരുദാനന്തര തലത്തിലുള്ള സ്ട്രീമുകളിൽ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ സോഷ്യൽ സയൻസിലും (21.1 ശതമാനം) സയൻസിലും (14.7) എൻറോൾ ചെയ്‌തിട്ടുണ്ടെന്നും, സർവേ പറയുന്നു.

58.6 ശതമാനം സർവ്വകലാശാലകളുള്ള സർക്കാർ സർവ്വകലാശാലകൾ മൊത്തം എൻറോൾമെൻ്റിൻ്റെ 73.7 ശതമാനമാണ് സംഭാവന ചെയ്യുന്നത്, കൂടാതെ സ്വകാര്യ സർവ്വകലാശാലകൾ മൊത്തം എൻറോൾമെൻ്റിൻ്റെ 26.3 ശതമാനവും വഹിക്കുന്നു. രജിസ്‌റ്റർ ചെയ്‌തിട്ടുള്ള സർവ്വകലാശാലകളുടെ അഥവ സർവ്വകലാശാലാ തലത്തിലുള്ള സ്ഥാപനങ്ങളുടെ ആകെ എണ്ണം 1168 ആണ്. അതില്‍ 45,473 കോളേജുകളും 12,002 എണ്ണം ഒറ്റപ്പെട്ട സ്ഥാപനങ്ങളുമാണ്. 2014-15 മുതൽ 341 സർവ്വകലാശാലകൾ അഥവ സർവ്വകലാശാലാ തലത്തിലുള്ള സ്ഥാപനങ്ങൾ സ്ഥാപിതമായിട്ടുണ്ട്. 17 സർവ്വകലാശാലകളും (അതിൽ 14 എണ്ണം സംസ്ഥാന പൊതു സർവ്വകലാശാലകളും) 4470 കോളേജുകളും സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന് സർവേ പറയുന്നു.

സർവേ പ്രകാരം 2021-22 ലെ മൊത്തം ഫാക്കൽറ്റി അഥവ അധ്യാപകരുടെ എണ്ണം 15.98 ലക്ഷമാണ്, അതിൽ 56.6 ശതമാനം പുരുഷന്മാരും 43.4 സ്ത്രീകളുമാണ്. 2014-15 ലെ 5.69 ലക്ഷത്തിൽ നിന്ന് 2021-22 ആയപ്പോൾ 6.94 ലക്ഷമായി വനിതാ അധ്യാപകർ വർധിച്ചു (2014-15 മുതൽ 22 ശതമാനം വർദ്ധനവ്).

2021-2022ലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഖിലേന്ത്യാ സർവേ (AISHE) വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. എഐഎസ്എച്ച്ഇ യിൽ രജിസ്‌റ്റർ ചെയ്ട്ടു‌തിള്ള രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും (HEIs) ഉൾപ്പെടുത്തി മന്ത്രാലയം 2011 മുതൽ സര്‍വേ നടത്തുന്നുണ്ട്. വിദ്യാർത്ഥികളുടെ എൻറോൾമെൻ്റ്, അധ്യാപകർ, ഇൻഫ്രാസ്ട്രക്‌ചർ വിവരങ്ങൾ മുതലായവ പോലുള്ള വ്യത്യസ്‌ത പാരാമീറ്ററുകൾ.

ABOUT THE AUTHOR

...view details