തിരുവനന്തപുരം: 26 വർഷങ്ങൾക്ക് ശേഷം സ്വർണക്കപ്പ് തൃശൂരിലേക്കെത്തുമ്പോൾ ഗോവർധൻ എന്ന 'കൊച്ചു വലിയ' കലാകാരനും അതിലൊരു ഭാഗമാണ്. തുടർച്ചയായി മൂന്ന് വർഷം ചാക്യാർ കൂത്തിന് എ ഗ്രേഡ് വാങ്ങിയ മിടുക്കനാണ് ഗോവർധൻ. ചാലക്കുടി കാർമല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ഗോവർധൻ.
മാധ്യമ പ്രവർത്തകയായ രശ്‌മി മേനോൻ്റെയും, ബാങ്ക് ഉദ്യോഗസ്ഥനായ പി ഉണ്ണികൃഷ്‌ണൻ്റെയും മകനാണ് ഗോവർധൻ. ഹാട്രിക് വിജയത്തിന് അവനെ സഹായിച്ചത് യദു കൃഷ്‌ണൻ കെ ആർ, രാഹുല്‍, ജിനേഷ്, ശ്രീഹരി, ജിനേഷ്, അശ്വിൻ എന്നീ അവൻ്റെ ഗുരുക്കന്മാരാണ്. കലോത്സവ വേദിയില്‍ കഥകള്‍ പറഞ്ഞും ചിന്തിപ്പിച്ചും ചിരിപ്പിച്ചും അവൻ നേടിയ ഹാട്രിക് എ ഗ്രേഡ് തൃശൂരിന് തന്നെ പൊൻതൂവലാണ്.