തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയില്‍ 2024-25 അധ്യായന വര്‍ഷത്തേക്കുള്ള അഡ്‌മിഷന്‍ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോമണ്‍ അഡ്‌മിഷന്‍ ടെസ്‌റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം നടക്കുക. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും.
അവസാന വര്‍ഷ/സെമസ്റ്റര്‍ യു.ജി വിദ്യാര്‍ഥികള്‍ക്ക് ബി.പി.എഡ്/പി.ജി പ്രോഗ്രാമുകള്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടണം. കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഓരോ പ്രോഗ്രാമിലും ആകെ സീറ്റിന്‍റെ 10 ശതമാനം സംവരണമുണ്ട്.
അവസാന വര്‍ഷ/സെമസ്റ്റര്‍ യു.ജി വിദ്യാര്‍ഥികള്‍ക്ക് ബി.പിഎഡ്/പി.ജി പ്രോഗ്രാമുകള്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് അടിസ്ഥാന യോഗ്യത നേടണമെന്ന് നിര്‍ബന്ധമുണ്ട്. admission.uoc.ac.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 15 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നല്‍കാം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് 0494 2407016, 0494 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഇന്‍റഗ്രേറ്റഡ് പി.ജി കോഴ്‌സുകള്‍ (എം.എസ്.സി) : കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഡവലപ്‌മെന്‍റ് സ്റ്റഡീസ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി.
എം എ കോഴ്‌സുകള്‍ : ഡവലപ്പ്‌മെന്‍റ് സ്റ്റഡീസ്, വുമണ്‍സ് സ്റ്റഡീസ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, മ്യൂസിക്, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, ഫോക്‌ലോര്‍, ഇക്കണോമിക്‌സ്, ഉറുദു, സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, കംപാരിറ്റീവ് ലിറ്ററേച്ചര്‍, മലയാളം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഫങ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സലേഷന്‍, ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍.