കേരളം

kerala

ETV Bharat / education-and-career

സംസ്‌കൃത സർവ്വകലാശാലയിൽ ബിഎസ്‌ഡബ്ല്യു ചെയ്യാം; അപേക്ഷിക്കേണ്ടതിങ്ങനെ - Sanskrit University Applications

സർവകാലശാലയുടെ കാലടി മുഖ്യക്യാമ്പസിലും തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

By ETV Bharat Kerala Team

Published : May 30, 2024, 8:27 PM IST

സംസ്‌കൃത സർവ്വകലാശാല ബിഎസ്‌ഡബ്ല്യു  SANSKRIT UNIVERSITY  ശ്രീശങ്കരാചാര്യ സർവ്വകലാശാല  BSW COURSE ADMISSION
Sri Shankaracharya Sanskrit University (ETV Bharat)

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ബിഎസ്‌ഡബ്ല്യു കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും തിരൂര്‍, പയ്യന്നൂര്‍ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബിഎസ്‌ഡബ്ല്യു പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.

പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്ലസ് ടു തലത്തില്‍ സോഷ്യല്‍ വര്‍ക്ക് ഒരു വിഷയമായി പഠിച്ചവര്‍ക്ക് പത്ത് മാര്‍ക്ക് അധികമായി ലഭിക്കും.

നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഈ നാല് വര്‍ഷ ബിരുദ പ്രോഗ്രാമിലേയ്ക്ക് സർവകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാര്‍ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്. ബി. എസ്. ഡബ്ല്യു. പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാര്‍ഥികള്‍ക്ക് 25 വയസുമാണ്‌.

  • 15 മൈനര്‍ പ്രോഗ്രാമുകൾ

സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം - വേദാന്തം, സംസ്‌കൃതം - വ്യാകരണം, സംസ്‌കൃതം -ന്യായം, സംസ്‌കൃതം - ജനറൽ, സംഗീതം, ഡാൻസ് - ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, അറബിക്, ഉര്‍ദു എന്നിവയാണ് നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിന് തെരഞ്ഞെടുക്കാവുന്ന മൈനര്‍ പ്രോഗ്രാമുകള്‍. ഇത്രയധികം വിവിധങ്ങളായ പ്രോഗ്രാമുകള്‍ മൈനര്‍ വിഷയങ്ങളായി ഇന്ത്യയില്‍ മറ്റൊരു സര്‍വ്വകലാശാലയിലും ഒരു ബി. എസ്. ഡബ്ല്യു. വിദ്യാര്‍ഥിക്ക് ലഭിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.

  • ഓൺലൈൻ അപേക്ഷകൾ ജൂണ്‍ എഴ് വരെ

സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ എഴ്. പ്രൊസ്പെക്‌ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്കും പ്രോസ്‌പക്‌ടകസിനും ഓണ്‍ലൈനായി അപേക്ഷിക്കുവാനുമായി www.ssus.ac.in സന്ദർശിക്കുക.

  • സ്പെഷ്യലൈസേഷനുകൾ അനവധി

മെഡിക്കൽ ആൻഡ് സൈക്യാട്രി, ഫാമിലി ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ്, റിസോഴ്‌സ് മാനേജ്മെന്‍റ്, കോർപറേറ്റ് സോഷ്യൽ റെസ്‍പോൺസിബിലിറ്റി (സി. എസ്. ആ‍ർ.), ക്രിമിനോളജി, ഡിസാസ്റ്റർ മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ്, സോഷ്യൽ ഒൻട്രപ്രണർഷിപ്പ് എന്നിവയാണ് സോഷ്യൽ വർക്കിലെ പ്രധാന സ്പെഷ്യലൈസേഷനുകൾ. പിജി തലത്തിലാണ് സ്പെഷ്യലൈസേഷനുകൾ നിലവിലുള്ളത്. എന്നാല്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പുതിയതായി ആരഭിക്കുന്ന നാല് വര്‍ഷ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമില്‍ നാല് സ്പെഷ്യലൈസേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി സോഷ്യല്‍ വര്‍ക്ക്, ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്ക്, ഡെവലപ്മെന്‍റ് സോഷ്യല്‍ വര്‍ക്ക്, ലേബര്‍ വെല്‍ഫെയര്‍ & ഇന്‍ഡസ്ട്രിയല്‍ സോഷ്യല്‍ വര്‍ക്ക് എന്നിവയാണവ.

  • തൊഴിൽ സാധ്യതകൾ

സന്നദ്ധ സർക്കാർ ഏജൻസികളിലും പൊതുമേഖല സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും സ്‌കൂൾ – കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം സോഷ്യൽ വർക്കിൽ ബിരുദ – ബിരുദാനന്തര ബിരുദം നേടിയവരെ ആവശ്യമാണ്. സോഷ്യൽ വർക്കിൽ യോഗ്യത നേടിയവർക്ക് സർക്കാരിതര ക്ഷേമസംഘടനകളിലും കോർപറേറ്റ് സ്ഥാപനങ്ങളിലും വെൽഫെയർ ഓഫീസർ അല്ലെങ്കിൽ സമാന തസ്‌തികകളിൽ നിയമനം ലഭിക്കും. ക്രിമിനോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഫാമിലി വെൽഫെയർ ഓഫീസർ, ചൈൽഡ് വെൽഫെയർ ഓഫീസർ എന്നീ ജോലികളും സോഷ്യൽ വർക്ക് ഐച്ഛികമായി പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വനിത – ശിശു വികസന, സാമൂഹ്യനീതി വകുപ്പുകള്‍, കുടുംബശ്രീ, മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്‌പിറ്റലുകള്‍, എന്‍. ആര്‍. എച്ച്. എം., ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ, കുടുംബ കോടതികള്‍, വൃദ്ധസദനങ്ങൾ, സ്പെഷ്യൽ സ്‌കൂളുകൾ, ഭിന്നശേഷി പുനഃരധിവാസ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, ക്രൈസിസ് മാനേജ്മെന്‍റ് യൂണിറ്റുകൾ, ഡിസാസ്റ്റർ മാനേജ്മെന്‍റ്, ഗ്രാമീണ വിദ്യാഭ്യാസ – വികസന ഏജൻസികൾ, ആരോഗ്യ സേവന സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളിലും സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് തൊഴിൽ സാധ്യത ഏറെയാണ്.

  • വിദേശത്ത് അവസരങ്ങൾ അനേകം

യൂണൈറ്റഡ് നേഷൻസ് (യുഎൻ) ന് കീഴിലുളള വിവിധ സംഘടനകളിൽ സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് അനേകം തൊഴിലവസരങ്ങളുണ്ട്. വളരെയധികം വിദേശ കുടിയേറ്റ സാധ്യതയുളള പഠന മേഖലയാണ് സോഷ്യൽ വർക്ക്. വിദേശ രാജ്യങ്ങളിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുവാൻ ലൈസൻസ് ആവശ്യമാണ്. ഈ രാജ്യങ്ങളിലെ നിയമനടപടികൾ പ്രകാരം ഓരോ വർഷവും ലൈസൻസ് എടുക്കുകയും പുതുക്കുകയും ചെയ്യാം. ബി. എസ്. ഡബ്ല്യുവിന് ശേഷമാണ് എം. എസ്. ഡബ്ല്യു. എടുക്കുന്നതെങ്കിൽ ഇന്‍റേൺഷിപ്പ് കാലയളവിലെ പരിചയം കണക്കിലെടുത്ത് ജോലി പരിചയം ഇല്ലാതെ തന്നെ പല വിദേശ രാജ്യങ്ങളും (ഐഇഎൽടിഎസ് യോഗ്യതയുണ്ടെങ്കിൽ) തൊഴിൽ വിസ നൽകുന്നുണ്ട്.

Also Read : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല: 4 വർഷ ബിരുദ പ്രവേശനം, അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം.... - SSUS 4 YEAR UG ADMISSION STARTED

ABOUT THE AUTHOR

...view details