തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷകരുടെ പട്ടിക പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷകര്‍ വെബ്‌സൈറ്റ് പരിശോധിച്ച ശേഷം നിര്‍ദ്ദിഷ്‌ട രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ETV Bharat / education-and-career
ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം: യോഗ്യത പട്ടിക പ്രസിദ്ധീകരിച്ചു - Nursing paramedical list - NURSING PARAMEDICAL LIST
ബിഎസ്‌സി പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള പട്ടികയായി. രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Published : Jun 29, 2024, 10:56 AM IST
അടുത്ത മാസം 5ന് വൈകിട്ട് അഞ്ച് മണിവരെ രേഖകള്‍ സമര്‍പ്പിക്കാം. ഇതിനുള്ളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാകും. എന്നാല്‍ അഞ്ചിന് ശേഷം പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാനാകില്ല. രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അപേക്ഷകള്‍ നിരസിക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 0471-2560364 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Also Read:നഴ്‌സിങ് പഠനത്തിന് കൂടുതൽ അവസരങ്ങൾ: സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 സീറ്റുകള്‍ കൂടി