കേരളം

kerala

ETV Bharat / education-and-career

ഗേറ്റ് പരീക്ഷയ്‌ക്ക് പിഴയില്ലാതെ ഇന്നുകൂടി അപേക്ഷിക്കാം; പിഴയോടെ അപേക്ഷിക്കേണ്ടതിങ്ങനെ.. - GATE Exam 2025 - GATE EXAM 2025

ഗേറ്റ് 2025-ന് ഇന്ന് കൂടെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ.

GATE EXAM 2025 APPLICATION  POSTGRADUATE ENGINEERING ENTRANCE  ഗേറ്റ് 2025 അപേക്ഷിക്കേണ്ടത് എങ്ങനെ  ബിരുദാനന്തര എന്‍ജിനിയറിങ് പ്രവേശനം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 26, 2024, 5:01 PM IST

തിരുവനന്തപുരം: ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഗേറ്റ് 2025-ന് ഇന്ന് കൂടെ (സെപ്റ്റംബര്‍ 26) പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. പിഴ തുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴ് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവുക. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് https://gate2025.jitr.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്‌ചര്‍, സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാവുക. ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷ നടക്കുക. ഫലം 2025 മാര്‍ച്ച് 19-ഓടെ പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷ. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also Read:'ഫാമിലി ആന്‍ഡ് മാര്യേജ് കൗണ്‍സലിങ്': തെലങ്കാന വനിത സര്‍വകലാശാലയില്‍ പിജി ഡിപ്ലോമ കോഴ്‌സ്; ക്ലാസുകള്‍, ജോലി സാധ്യത എന്നിവ അറിയാം...

ABOUT THE AUTHOR

...view details