കേരളം

kerala

ETV Bharat / education-and-career

അഫ്‌കാറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 304 ഒഴിവുകൾ, അപേക്ഷിക്കേണ്ടതിങ്ങനെ.. - AFCAT EXAM NOTIFICATION

അഫ്‌കാറ്റ് പരീക്ഷയ്ക്കുളള അപേക്ഷ ക്ഷണിച്ചു. ബിരുദമുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ജൂൺ 30.

By ETV Bharat Kerala Team

Published : May 28, 2024, 7:53 PM IST

Updated : May 28, 2024, 8:12 PM IST

AFCAT EXAM 2024  AIRFORCE COMMON ADMISSION TEST  അഫ്‌കാറ്റ് പരീക്ഷ വിജ്ഞാപനം  വ്യോമ സേനയില്‍ തൊഴില്‍
AFCAT 2024 exam (ETV Bharat)

തിരുവനന്തപുരം: കമ്മിഷന്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ വ്യോമസേന നടത്തുന്ന എയര്‍ഫോഴ്‌സ് കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റിന് (അഫ്‌കാറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ളയിംഗ് ഗ്രൗണ്ട് ഡ്യൂട്ടിടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്‌ളയിംഗ് ബ്രാഞ്ചിലേക്കുള്ള എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിക്കും ഇതോടൊപ്പം അപേക്ഷിക്കാം. ആകെയുള്ള 304 ഒഴിവുകളില്‍ 67 ഒഴിവുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്. 2025 ജൂലൈയിലാണ് കോഴ്‌സ് ആരംഭിക്കുന്നത്.

പ്രായം:ഫ്ളയിംഗ് ബ്രാഞ്ചിലേക്ക് 2025 ജൂലൈ ഒന്നിന് 20-24 വയസ്. ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍, നോണ്‍ടെക്‌നിക്കല്‍ വിഭാഗങ്ങളിലേക്ക് 2025 ജൂലൈ ഒന്നിന് 20-26 വയസ്.

യോഗ്യത: ബിരുദം. അപേക്ഷകര്‍ക്ക് നിര്‍ദ്ദിഷ്‌ട ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ്:550 രൂപയും ജിഎസ്‌ടിയും. എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമിൽ അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https//careerindianairforce.cdac.in, https//afcat.cdac.in. മെയ് 30 മുതല്‍ അപേക്ഷിക്കാം.

അവസാന തീയതി: ജൂണ്‍ 30 രാത്രി 11.30 ന്

Also Read:നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഇതുവരെ ഉള്ള ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്‌തമാകുന്നു ; മന്ത്രി ഡോ. ആര്‍ ബിന്ദു ഇടിവി ഭാരതിനോട്

Last Updated : May 28, 2024, 8:12 PM IST

ABOUT THE AUTHOR

...view details