സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയുണ്ടായിരുന്ന സവാള, തക്കാളി എന്നിവയ്‌ക്ക് വിവിധ കേന്ദ്രങ്ങളില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് കിലോയ്‌ക്ക് 35 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 38 രൂപയാണ് വില. 55 രൂപയായിരുന്ന സവാളയ്‌ക്കും 5 രൂപ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് സവാളയ്‌ക്ക് കിലോയ്‌ക്ക് 60 രൂപയാണ് വില. അതേസമയം ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. വെളുത്തുള്ളിക്ക് കിലോയ്‌ക്ക് 400 രൂപയാണ് ഇന്നത്തെ വില.