സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കോഴിക്കോടും കാസർകോടും മുരിങ്ങ വില കുറഞ്ഞു. കോഴിക്കോട് 40 രൂപയും കാസർകോട് 10 രൂപയുമാണ് കുറഞ്ഞത്. കോഴിക്കോട് വെണ്ടയുടേയും വഴുതനയുടേയും വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. വിപണിയിൽ മുരിങ്ങയ്‌ക്കും വെളുത്തുള്ളിക്കുമാണ് കൂടുതൽ വില. 160 രൂപ മുതല്‍ 180 രൂപ വരെയാണ് മുരിങ്ങ വില. 350 രൂപയാണ് വെളുത്തുള്ളി വില. അതേസമയം വെള്ളരി, തക്കാളി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ വില കുറവ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.