ബെംഗളൂരു: സ്‌ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌ത്രീകള്‍ക്ക് മാത്രമായൊരു 'ഊബർ മോട്ടോ വുമൻ' കമ്പനി പുറത്തിറക്കി. ബെംഗളൂരുവിലാണ് സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ സേവനം ആരംഭിച്ചത്. മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തി സ്‌ത്രീകള്‍ ഡ്രൈവ് ചെയ്യുന്ന ഊബര്‍ സേവനം നടപ്പിലാക്കിയതെന്നും, സ്‌ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കി വരുമാനം നേടാനുള്ള മാര്‍ഗം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കമെന്നും ഊബര്‍ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് പുറമെ സ്‌ത്രീ ശാക്തീകരണം കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും റീജിയണൽ ബിസിനസ് ഓപ്പറേഷൻസ് മേധാവി അഭിഷേക് പാധ്യേ പറഞ്ഞു. 'ഞങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു റൈഡിനുള്ള അവസരം മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്, വനിതാ ഡ്രൈവർമാരെ ശാക്തീകരിക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്‌ടിക്കുകയും ചെയ്യുന്നു. നൂതനത്വം സ്വീകരിക്കുന്ന ബെംഗളുരു എല്ലായ്‌പ്പോഴും ഒരു മുന്‍പന്തിയില്‍ നില്‍ക്കുന്ന നഗരമാണ്, നഗരത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാൻ ഈ സേവനം ഇവിടെ ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.