എറണാകുളം : മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റിന് പിന്നാലെ സ്വര്‍ണം, വെള്ളി വിലയില്‍ ഇടിവ്. സ്വര്‍ണത്തിന്‍റെയും വെള്ളിയുടേയും കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രഖ്യാപനം മണിക്കൂറുകള്‍ക്കുള്ളില്‍ വിപണിയില്‍ പ്രതിഫലിച്ചു. സ്വർണത്തിനും വെള്ളിയ്‌ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കിയാണ് കുറച്ചത്.
സ്വര്‍ണവും വെള്ളിയും വാങ്ങാനിരുന്നവര്‍ക്ക് ആശ്വാസം; ബജറ്റിന് പിന്നാലെ വിലയില്‍ വന്‍ ഇടിവ് - gold rate fall after budget 2024 - GOLD RATE FALL AFTER BUDGET 2024
സ്വര്‍ണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ച ബജറ്റ് പ്രഖ്യാപനം ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആശ്വാസമാവുന്നു.

gold silver rate (ETV BHARAT)
Published : Jul 23, 2024, 5:21 PM IST
ഇതോടെ ഒറ്റയടിക്ക് സ്വര്‍ണ വിലയില്‍ പവന് 2000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 51,960 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയിലേക്ക് എത്തി. വെള്ളി വിലയില്‍ ഒരു കിലോയില്‍ 4,720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു കിലോയ്‌ക്ക് 88,995 രൂപ വിലയുണ്ടായ വെള്ളി 84,275 രൂപയിലേക്ക് എത്തി.