കേരളം

kerala

ETV Bharat / business

സ്വര്‍ണ വില കുതിക്കുന്നു; 240 രൂപ വീണ്ടും വര്‍ധിച്ചു, ഒരു പവന്‍ വാങ്ങാന്‍ നല്‍കേണ്ടത് എത്രയെന്നറിയാം - GOLD PRICE HIKE IN KERALA

ഇന്നത്തെ സ്വര്‍ണ വിലയറിയാം വിശദമായി.

GOLD RATE HIKE IN KERALA  TODAYS GOLD RATE KERALA  ഇന്നത്തെ സ്വര്‍ണ വില  സ്വര്‍ണ വില കേരളം
Golden Jewelers (ETV Bharat)

By ETV Bharat Kerala Team

Published : Feb 25, 2025, 12:36 PM IST

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡ് വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നും ഇന്നലെയുമായി 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,600 രൂപയായി. ഇന്നത്തെ വിലയില്‍ പണികൂലി ഏറ്റവും കുറഞ്ഞ ആഭരണം വാങ്ങണമെങ്കില്‍ പവന് 70,000 രൂപയ്‌ക്ക് മുകളില്‍ വില നല്‍കണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 8055 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 6625 രൂപയാണ്.

ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 61960 രൂപയായിരുന്നു. ഫെബ്രുവരി 2ന് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഫെബ്രുവരി 3ന് 320 രൂപയായി കുറഞ്ഞ് 61,640 രൂപയിലെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ദിനം പ്രതി വില വര്‍ധിക്കുകയായിരുന്നു. ഇതിനിടെ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് വിലയില്‍ കുറവുണ്ടായിട്ടുള്ളത്.

ഫെബ്രുവരിയിലെ സ്വര്‍ണ വില വിവരം:

തീയതി കുറഞ്ഞത്/കൂടിയത് വില
ഫെബ്രുവരി 1 120 വര്‍ധിച്ചു 61,960
ഫെബ്രുവരി 2 മാറ്റമില്ല 61,960
ഫെബ്രുവരി 3 320 കുറഞ്ഞു 61,640
ഫെബ്രുവരി 4 840 വര്‍ധിച്ചു 62,480
ഫെബ്രുവരി 5 760 വര്‍ധിച്ചു 63,240
ഫെബ്രുവരി 6 200 വര്‍ധിച്ചു 63,440
ഫെബ്രുവരി 7 മാറ്റമില്ല 63,440
ഫെബ്രുവരി 8 120 വര്‍ധിച്ചു 63,560
ഫെബ്രുവരി 9 മാറ്റമില്ല 63,560
ഫെബ്രുവരി 10 280 വര്‍ധിച്ചു 63,840
ഫെബ്രുവരി 11 640 വര്‍ധിച്ചു 64,480
ഫെബ്രുവരി 12 400 കുറഞ്ഞു 64,080
ഫെബ്രുവരി 13 320 വര്‍ധിച്ചു 63,840
ഫെബ്രുവരി 14 80 വര്‍ധിച്ചു 63,920
ഫെബ്രുവരി 15 800 കുറഞ്ഞു 63,120
ഫെബ്രുവരി 16 മാറ്റമില്ല 63,120
ഫെബ്രുവരി 17 400 ഉയര്‍ന്നു 63,520
ഫെബ്രുവരി 18 240 ഉയര്‍ന്നു 63,760
ഫെബ്രുവരി 19 520 ഉയര്‍ന്നു 64280
ഫെബ്രുവരി 20 280 ഉയര്‍ന്നു 64560
ഫെബ്രുവരി 21 360 ഉയര്‍ന്നു 64200
ഫെബ്രുവരി 22 150 ഉയര്‍ന്നു 64360
ഫെബ്രുവരി 23 മാറ്റമില്ല 64360
ഫെബ്രുവരി 24 80 രൂപ ഉയര്‍ന്നു 64400
ഫെബ്രുവരി 25 160 ഉയര്‍ന്നു 64600

ABOUT THE AUTHOR

...view details