ഫ്ലിപ് കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വിപണന മേളയുടെ ഭാഗമായിട്ടായിരുന്നു സ്വപ്‌ന തുല്യമായ ഓഫര്‍ കമ്പനി മുന്നോട്ടു വെച്ചത്. 49900 രൂപ വിലയുള്ള ഐ ഫോണ്‍ 13 വെറും 11 രൂപയ്ക്ക് ലഭിക്കുമെന്ന ഓഫര്‍ അറിഞ്ഞ് നിരവധി ഉപഭോക്താക്കള്‍ ഫ്ലിപ്പ് കാര്‍ട്ട് വഴി ഐ ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. രാത്രി 9 മണിക്കും പതിനൊന്ന് മണിക്കും സര്‍പ്രൈസ് ഓഫറുകള്‍ ലഭിക്കുമെന്നായിരുന്നു ഫ്ലിപ് കാര്‍ട്ട് അറിയിച്ചത്.
ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിന്‍റെ പരസ്യ പ്രചരാണാര്‍ത്ഥമായിരുന്നു ഇങ്ങനെയൊരു ഓഫര്‍ ഫ്ലിപ്‌കാര്‍ട്ട് വച്ചത്. രാത്രി പതിനൊന്ന് മണിക്ക് ഏറ്റവും വേഗത്തില്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കായിരുന്നു ഇത്രയും കുറഞ്ഞ വിലയില്‍ ഐഫോണ്‍ വാഗ്‌ദാനം ചെയ്‌തത്. ഇത് ഉപയോക്താക്കളില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാത്തിരുന്ന ചിലര്‍ക്ക് ഓഫര്‍ വിലയ്ക്ക് ഫോണ്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചെങ്കിലും ഫ്ലിപ് കാര്‍ട്ട് കമ്പനി ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ ആരോപിച്ചു. മറ്റു ചിലരാകട്ടെ രാത്രി ഏഴു മണി മുതല്‍ കാത്തിരുന്നിട്ടും സോള്‍ഡ് ഔട്ട് എന്ന അറിയിപ്പാണ് ലഭിച്ചതെന്ന് പരാതിപ്പെട്ടു. മറ്റു ചിലര്‍ക്ക് ഔട്ട് ഓഫ് സ്‌റ്റോക്കെന്ന അറിയിപ്പാണത്രേ ലഭിച്ചത്. ഭൂരിഭാഗം പേര്‍ക്കും ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായുള്ള പരാതികളാണ്.