ഓരോ വര്‍ഷവും ലാഭകരമായ ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും, പ്രത്യേകിച്ച് മലയാളികള്‍. ജോലി ചെയ്യുന്നവരാണെങ്കില്‍ കൂടെ ചെറിയൊരു ബിസിനസും ആരംഭിച്ച് രക്ഷപ്പെടാമെന്ന് സ്വപ്‌നം കണ്ടു നടക്കുന്നവര്‍, എന്നാല്‍ പലര്‍ക്കും എന്ത് ബിസിനസ് തുടങ്ങിയാലാകും വിജയിക്കുക എന്നതിനെ കുറിച്ച് ധാരണയില്ല.
ഓരോ വര്‍ഷം കഴിയുംതോറും വിപണി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സമകാലിക ബിസിനസ് ആശയങ്ങളെ കുറിച്ചുള്ള ബോധം സംരംഭകര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയാകണം ഓരോ ബിസിനസും ആരംഭിക്കേണ്ടത്, ഇതിന്‍റെ അഭാവം മൂലമാണ് പലരും ബിസിനസുകളില്‍ പരാജയപ്പെടുന്നത്.
'കാലത്തിനൊപ്പം കോലം മാറണം' എന്ന് പറയുംപോലെ ഓരോ കാലഘട്ടത്തിലും ബിസിനസ് ആശയങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് എല്ലാ തലങ്ങളെ കുറിച്ചും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കാലഘട്ടത്തിന് അനുസരിച്ച് ഏറ്റവും ലാഭകരമായ ബിസിനസ് ചെയ്യുക എന്നതാണ് പ്രധാനം. ഈ ഒരു സന്ദര്‍ഭത്തില്‍ 2025ല്‍ വിജയിക്കാൻ ഏറെ സാധ്യതയുള്ള 5 ബിസിനസ് ആശയങ്ങളെ കുറിച്ച് നമുക്ക് പരിചയപ്പെടാം.
1. മുതിർന്നവർക്കുള്ള ആരോഗ്യ സേവനങ്ങൾ
പ്രായമാകുന്നവര്‍ക്ക് ആവശ്യമായ പരിചരണത്തിനുള്ള സെന്‍ററുകള്‍ ഒരു നല്ല ബിസിനസ് ആശയമാണ്. മുതിർന്നവർക്കായി ആരോഗ്യ സേവനങ്ങൾ നൽകുന്ന ബിസിനസുകൾ ലാഭകരമാണ്. ആഗോള സീനിയർ കെയർ വ്യവസായം ഗണ്യമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോം ഹെൽത്ത് കെയർ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, സ്പെഷ്യലൈസ്‌ഡ് സീനിയർ കെയർ സെന്‍ററുകൾ തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്തുകൊണ്ട് ഇത് ലാഭകരം?
പല മുതിർന്നവരും തങ്ങൾക്ക് കഴിയുന്ന കാലം വരെ വീട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് തന്നെ ഹോം കെയർ സേവനങ്ങൾക്ക് വലിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നു. ഡിമെൻഷ്യ പരിചരണം പോലുള്ള പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് ഇത്തരം ഹോം കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കാം. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ബിസിനസ് വഴി സംരംഭകര്‍ക്ക് നല്ലൊരു ലാഭം നേടാനും സാധിക്കും
എങ്ങനെ തുടങ്ങാം?
കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ഒരു ഹോം ഹെൽത്ത് കെയർ ബിസിനസ് ആരംഭിക്കാം. ഇതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലൈസൻസ് ആവശ്യമാണ്. ആദ്യം കുറച്ച് ക്ലെയിന്‍റുകൾ വഴി ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ച് കാലക്രമേണ നിങ്ങളുടെ സംരംഭം വളര്‍ത്തിയെടുക്കാൻ സാധിക്കും.
2. സുസ്ഥിരമായ ഉൽപ്പന്നങ്ങളും സേവനങ്ങളും
സുസ്ഥിരമായ ഉള്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപഭോക്താക്കൾ ഏറെയാണ്. മനുഷ്യന്‍റെ നിലനില്‍പ്പിനെ തന്നെ സ്വാധീനിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ട കടമ നമ്മള്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ട്. പരിസ്ഥിതിയെ ഏറെ മലിനമാക്കുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കുന്നത് സംരംഭക വിപണിയില്‍ പുതിയ വാതില്‍ തുറക്കുന്നു. 2025ല്‍ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വലിയ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.
ബയോഡീഗ്രേഡബിൾ പാക്കിങ് (പ്രകൃതിദത്ത വസ്‌തുക്കള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങല്‍ പാക്ക് ചെയ്യുന്ന രീതി) മുതൽ പുനരുപയോഗിക്കാവുന്ന ഊർജം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ നിരവധി ബിസിനസ് സാധ്യതകളാണ് സുസ്ഥിരമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതിലൂടെ ലഭ്യമാക്കാൻ കഴിയുക. എല്ലാ സംരംഭ മേഖലയിലും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. സര്‍ക്കാര്‍ അധികാരില്‍ നിന്നും വരെ പിന്തുണ ലഭിക്കുന്ന ഒരു ബിസിനസ് ആശയം കൂടിയാണിത്. ഇതില്‍ നിങ്ങളുടെ ഒരു മേഖല കണ്ടെത്തി സംരംഭം ആരംഭിക്കാം.
എന്തുകൊണ്ട് ഇത് ലാഭകരമാണ്:
ഉപഭോക്താക്കൾ, പ്രത്യേകിച്ച് യുവതലമുറ ഇഷ്‌ടപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പണം നൽകാൻ തയ്യാറാണ്. പാരിസ്ഥിതിക സൗഹാർദപരമായ ഉല്‍പന്നങ്ങളിലേക്ക് യുവാക്കള്‍ ഉള്‍പ്പെടെ മാറുമെന്നാണ് വിലയിരുത്തല്‍. ഫാഷൻ മുതൽ ഊർജ്ജം വരെയുള്ള വിവിധ വ്യവസായങ്ങളിൽ ഹരിത ബദലുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ട് പുതിയ ബിസിനസുകൾ ആരംഭിക്കാം.