ന്യൂഡൽഹി:ഇരുചക്ര -മുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ യഥാക്രമം 95.94 ശതമാനവും 18.18 ശതമാനവും വളര്‍ച്ചയാണ് ജൂലൈ മാസം രേഖപ്പെടുത്തിയരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ (FADA) പുതിയ റിപ്പോര്‍ട്ടിലാണ് ഈ വളര്‍ച്ചയെക്കുറിച്ച് പറയുന്നത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 7.4 ശതമാനവും മൂന്ന് ചക്രമുളള വാഹനങ്ങള്‍ക്ക് 57.6 ശതമാനവും വിപണി വിഹിതവുമാണുളളത്. ആളുകള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടിയതിന്‍റെ തെളിവാണിതെന്ന് എഫ്എഡിഎ പറഞ്ഞു.
അതേസമയം സ്വകാര്യ വാഹന വിപണിയില്‍ 2.92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 34.56 ശതമാനം വളര്‍ച്ചയാണ് ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയില്‍ ഈ മാസം ഉണ്ടായിരിക്കുന്നത്. 21.72 ശതമാനം വളര്‍ച്ചയാണ് ഈ മാസം മുച്ചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയില്‍ സംഭവിച്ചിരിക്കുന്നത്.
കൊമേഴ്സ്യൽ ഇലക്‌ട്രിക് വാഹനങ്ങളുടെ (സിവി) വിപണിയില്‍ 124.2 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് എഫ്എഡിഎ പ്രസിഡൻ്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. ആകര്‍ഷകമായ വിലക്കുറവും വിലക്കിഴിവുകളുമാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയുടെ വികാസത്തിന് കാരണമായത്. ഇത് പരിസ്ഥിത സൗഹാര്‍ദമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.