കേരളം

kerala

ETV Bharat / business

കോള്‍ഗേറ്റ്-പാമൊലിവിന് 248.74 കോടിയുടെ നികുതി നോട്ടിസ് - Tax Demand Notice - TAX DEMAND NOTICE

കോള്‍ഗേറ്റ്-പാമൊലിവ് കമ്പനി 248.74 കോടി രൂപയുടെ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി അധികൃതരുടെ നോട്ടിസ്. അതേസമയം തങ്ങള്‍ നികുതി അടയ്ക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. നടപടിയില്‍ ആദായ നികുതി അപ്പീല്‍ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കമ്പനി.

COLGATE PALMOLIVE  നികുതി നോട്ടീസ്  INCOME TAX AUTHORITY  CPIL
Colgate-Palmolive Receives Rs 248.74 Crore Tax Demand Notice (ETV Bharat)

By ETV Bharat Kerala Team

Published : Jul 28, 2024, 9:24 PM IST

ന്യൂഡല്‍ഹി : കോള്‍ ഗേറ്റ്-പാമൊലിവ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്ക് 248.74 കോടി രൂപയുടെ നികുതി നോട്ടിസ്. ആദായ നികുതി അധികൃതരാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വില കൈമാറ്റ വിഷയുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. എന്നാല്‍ നടപടി ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.

ഈ മാസം 26നാണ് കമ്പനിക്ക് നോട്ടിസ് ലഭിച്ചത്. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നികുതിയാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 79.63 കോടി പലിശ അടക്കമുള്ള തുകയാണിത്. ആദായനികുതി വകുപ്പിന്‍റെ ഈ നോട്ടിസ് കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5,644 കോടിയുടെ വിറ്റുവരവാണ് കമ്പനിക്ക് ഉണ്ടായത്.

Also Read:ആദായ നികുതിയടവ്: റീഫണ്ടിനായി വ്യാജ വിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹം: മുന്നറിയിപ്പുമായി വകുപ്പ്

ABOUT THE AUTHOR

...view details