ഡൽഹി:കൊൽക്കത്തയിലെ അണ്ടർവാട്ടർ മെട്രോയ്ക്ക് 5G കണക്റ്റിവിറ്റി നൽകാനൊരുങ്ങി ടെലികോം കമ്പനിയായ ഭാരതി എയർടെൽ (Airtel to offer under-river tunnel 5G connectivity for Kolkata metro commuters). ഹൂഗ്ലി നദിയുടെ 35 മീറ്റർ താഴെ ഉയർന്ന ശേഷിയുള്ള നോഡുകൾ വിന്യസിച്ചാണ് 5G കണക്റ്റിവിറ്റി നൽകുക എന്ന് ഭാരതി എയർടെൽ അറിയിച്ചു. ഇതിലൂടെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ 4.8 കിലോമീറ്റർ ദൂരത്തിൽ തടസങ്ങളില്ലാതെ കണക്റ്റിവിറ്റി നൽകുന്ന ആദ്യത്തെ ഓപ്പറേറ്ററായി എയർടെൽ മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഹൗറ മൈതാനത്തെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ. ഓരോ സ്റ്റേഷനുകളിലും തടസമില്ലാതെ ഇന്‍റര്‍നെറ്റ് ലഭിക്കുന്നതിനായി ഉയർന്ന മോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ്, വോയിസ് കോളുകൾ, ഡാറ്റ ട്രാൻസ്‌മിഷൻ സൗകാര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാകുമെന്നും എയർടെൽ പ്രസ്‌താവനയിൽ വ്യക്തമാക്കി.