കേരളം

kerala

ETV Bharat / bharat

ചൂടിൽ വലഞ്ഞ് സൊമാറ്റോ; ഉപഭോക്താക്കൾ ഓർഡർ നിയന്ത്രിക്കണമെന്ന് അഭ്യർത്ഥന - ZOMATO REQUEST TO CUSTOMERS

രാജ്യത്തെ കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ഹീറ്റ് സ്ട്രോക്ക് പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സൊമാറ്റോ ഉപഭോക്താക്കളോട് അഭ്യർഥന നടത്തിയത്

ZOMATO  ONLINE FOOD DELIVERY  ഓൺലൈൻ ഫുഡ് ഡെലിവറി  FOOD DELIVERY IN SCORCHING HEAT
Zomato Food Delivery App Asks Customers To Avoid Ordering During Peak Afternoon Hours (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 10:33 PM IST

ന്യൂഡൽഹി: ഉച്ചകഴിഞ്ഞ് തിരക്കുള്ള സമയങ്ങളിൽ ഓർഡർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൊമാറ്റോ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. രാജ്യത്തെ കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ, ആവശ്യമില്ലെങ്കിൽ ഉച്ചകഴിഞ്ഞ് തിരക്കുള്ള സമയങ്ങളിൽ ഓർഡർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഇന്ന് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

"ആവശ്യമില്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സമയത്ത് ഫുഡ് ഓർഡർ ചെയ്യുന്നത് ഒഴിവാക്കുക," എന്നാണ് സൊമാറ്റോ എക്‌സിൽ എഴുതിയത്. ചുട്ടുപൊള്ളുന്ന ചൂട് കാരണം, ചില സംസ്ഥാനങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ഹീറ്റ് സ്ട്രോക്ക് പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാജ്യത്ത് ഇപ്പോൾ നടക്കുന്ന ഉഷ്‌ണ തരംഗത്തിന്‍റെ സാഹചര്യവും കാലവർഷത്തിന്‍റെ ആരംഭത്തിനുള്ള ഒരുക്കങ്ങളും അവലോകനം ചെയ്യാൻ യോഗം ചേർന്നിരുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഉഷ്‌ണതരംഗം ഇനിയും തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ന് നടന്ന യോഗത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രധാനമന്ത്രിയെ അറിയിച്ചു.

തീപിടിത്ത സംഭവങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കൃത്യമായ മുന്നൊരുക്കങ്ങളും പരീശീലനവും പതിവായി നടത്തണമെന്നും, വനങ്ങളിലെ ഫയർ ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കും ജൈവവസ്‌തുക്കളുടെ ഉൽപ്പാദനക്ഷമമായ ഉപയോഗത്തിനുമുള്ള പതിവ് പരിശീലനങ്ങൾ ആസൂത്രണം ചെയ്യണമെന്നും, ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും ഇലക്‌ട്രിക്കൽ സുരക്ഷാ ഓഡിറ്റും പതിവായി നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കാട്ടുതീ യഥാസമയം തിരിച്ചറിയുന്നതിനും അവയിൽ നിന്ന് രക്ഷനേടാനുമുള്ള "വൻ അഗ്നി" പോർട്ടലിന്‍റെ പ്രയോജനത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Also Read : ഉഷ്‌ണ തരംഗം; കാലാവസ്ഥ ചർച്ച ചെയ്യാനും മുന്നൊരുക്കങ്ങൾക്കുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം - Preparedness For Onset Of Monsoon

ABOUT THE AUTHOR

...view details