കേരളം

kerala

ETV Bharat / bharat

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; അമ്മയുടെ മരണത്തിൽ മനംനൊന്ത് മകൻ ജീവനൊടുക്കി - Gas Cylinder Blast

ഗ്യാസ് സിലിണ്ടർ അപകടത്തിൽ കുടുംബാംഗങ്ങൾ മരിച്ചതിന് പിന്നാലെ യുവാവിന്‍റെ മരണം. അമ്മയടക്കം 4 കുടുംബാംഗങ്ങൾ നഷ്‌ടമായതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

Suicide  ആത്മഹത്യ  Youth Ended Life at Balangir  Gas Cylinder Blast  Odisha
Youth Ended Life After the Death of 4 Family Members

By ETV Bharat Kerala Team

Published : Feb 17, 2024, 10:18 PM IST

ബലംഗീർ: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബാംഗങ്ങൾ മരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ദ്രോണ മഹാകുദ് (17) ആണ് മരിച്ചത്. ഒഡീഷയിലെ ബേലപാഡ ജില്ലയിലെ കന്യൂട്ടിലാണ് ദാരുണ സംഭവം (Youth Ended Life After the Death of 4 Family Members).

കഴിഞ്ഞ 10 നാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിൽ ദ്രോണയുടെ മാതാവ് മാലതി മഹാകുദ്, അമ്മാവനായ മഹേശ്വർ അദാബാരിയ എന്നവരടക്കമുള്ള കുടുംബാംഗങ്ങൾ മരിച്ചിരുന്നു. ഭാനുമതി അദാ ബാരിയ, ഹുച്ചി ബതി ജൽ എന്നിവരാണ് മരിച്ച മറ്റ് കുടുംബാംഗങ്ങൾ.

പിതാവും ജ്യേഷ്‌ഠനും അപകടത്തിൽ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവരാൻ റൂർക്കേലയിലേക്ക് പോയ സമയത്താണ് ദ്രോണ കടുംകൈ ചെയ്‌തത്‌. ഈ സമയം ദ്രോണ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അമ്മയെ നഷ്‌ടപ്പെട്ട ദുഖത്താൽ മകൻ ജീവനൊടുക്കിയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ബേലപ്പട പൊലീസും തഹസിൽദാരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പിതാവ് മൂന്ന് മക്കളെ ജീവനോടെ കത്തിച്ചു:ബിഹാറില്‍ മൂന്ന് മക്കളെ ജീവനോടെ കത്തിച്ച ശേഷം പിതാവ് സ്വയം തീകൊളുത്തി. കതിഹാറിലെ കഡ്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് കുട്ടികളും തല്‍ക്ഷണം തന്നെ ദാരുണമായി മരിച്ചു. സ്വയം തീകൊളുത്തിയ പിതാവ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ് (Father Burns His Three Children Alive).

കുട്ടികളുടെ പ്രായം 8 വയസ്സ് മുതൽ 12 വയസ്സ് വരെയാണ്. മരിച്ചവരിൽ ഒരാൾ പെൺകുട്ടിയാണ്. കുട്ടികളുടെ അമ്മ വലിയ തുക വായ്‌പയെടുത്ത് മുങ്ങിയതിനെത്തുടർന്നാണ് പിതാവ് കടുംകൈയ്ക്ക് മുതിർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

"ഇവർ ഗ്രൂപ്പ് ലോൺ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കാൻ ലോൺ നല്‍കിയവര്‍ ശല്യം ചെയ്യാറുണ്ടായിരുന്നു. ലോണിൻ്റെ സമ്മർദത്തെ തുടർന്നാണ് ഇയാൾ ഇങ്ങനെ ചെയ്‌തതെന്നാണ് കേൾക്കുന്നത്. ആരെങ്കിലും ബലമായി കത്തിച്ചതിന്‍റെ ലക്ഷണമില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം മൂലവും ഇത് സംഭവിക്കാം. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്." - മുന്‍ ഗ്രാമ തലവന്‍ ദിലീപ് സാഹ് പറഞ്ഞു.

Also Read:സ്വത്ത് തർക്കം; ഒരു കുടുംബത്തിലെ 3 പേരെ അച്ഛനും മകനും ചേർന്ന് വെടിവെച്ച് കൊന്നു

പിതാവിന്‍റെ നില ഗുരുതരം: തീപിടിത്തമുണ്ടായ ഉടൻ മൂന്ന് കുട്ടികളും വേദനകൊണ്ട് പുളയാൻ തുടങ്ങി. കുട്ടികളുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം അവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സ്വയം തീകൊളുത്തിയ കുട്ടികളുടെ പിതാവ് ദുർഗഗഞ്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details