തിരുനെല്‍വേലി : ചെങ്കോട്ടയില്‍ നിന്ന് തെങ്കാശി ജില്ലയിലെ തിരുനെല്‍വേലിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. ട്രെയിന്‍ നിര്‍ത്തും മുമ്പ് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രാക്കിലേക്ക് വീഴുകയും കാലിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകയുമായിരുന്നു. പാദങ്ങളറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിത്യവും ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനിലാണ് സംഭവം. ശിവസുബ്രഹ്മണ്യന്‍(24) എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രി ചെങ്കോട്ടയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോയ യുവാവ് അംബാസമുദ്രത്തിലേക്ക് പോകവെയാണ് അപകടത്തില്‍ പെട്ടത്. നെല്ലായ് ജില്ലയിലെ മാന്നാര്‍ കോവില്‍ നിവാസിയാണ്. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രെയിനിന് അടിയിലേക്ക് പതിക്കുകയായിരുന്നു.