കേരളം

kerala

ETV Bharat / bharat

പാകിസ്ഥാനിലേക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി; യുവാവ് അറസ്റ്റില്‍ - Youth Arrested for Spying for ISI - YOUTH ARRESTED FOR SPYING FOR ISI

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റില്‍. പോര്‍ബന്തര്‍ സ്വദേശിയാണ് അറസ്റ്റിലായത്.

YOUTH SPYING FOR PAKISTANS ISI  പാകിസ്ഥാന്‍ ഐഎസ്‌ഐ  പാകിസ്ഥാനിലേക്ക് രഹസ്യം ചോര്‍ത്തി  INDIAN YOUTH SEND SECRETS TO PAK
YOUTH SPYING FOR PAKISTAN (ETV Bharat)

By ETV Bharat Kerala Team

Published : May 24, 2024, 5:29 PM IST

ഗാന്ധിനഗര്‍:പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയ്‌ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് യുവാവ് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങള്‍ സംഘത്തിന് ചോര്‍ത്തി നല്‍കിയത്. ഇന്ന് (മെയ്‌ 24) രാവിലെ എടിഎസാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്.

രാജ്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനിലേക്ക് കൈമാറുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഏതാനും നാളായി യുവാവ് സുരക്ഷ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന കാര്യം വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രാജ്യത്ത് നേരത്തെയും ഇത്തരത്തിലുള്ള അറസ്റ്റുണ്ടായിട്ടുണ്ട്. പോര്‍ബന്തറിലെ സുഭാഷ്‌ നഗറില്‍ നിന്നും രഹസ്യങ്ങള്‍ ചോരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. നിലവിൽ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊലീസ് പറഞ്ഞു.

Also Read:പണത്തിനുവേണ്ടി പാകിസ്ഥാന്‍ ഐഎസ്ഐയ്‌ക്ക് സുരക്ഷ വിവരങ്ങൾ കൈമാറി; പ്രതി പിടിയിൽ, അന്വേഷണം ഊർജിതം

ABOUT THE AUTHOR

...view details