ഇന്ന് ഓഗസ്റ്റ് 26 വനിത സമത്വ ദിനം. നമ്മുടെ സമൂഹത്തിൽ സ്‌ത്രീകൾ കൈവരിച്ച നേട്ടങ്ങളും അവരുടെ സംഭാവനകളും ഉയർത്തികാണിക്കുന്നതിനാണ് ഇന്നത്തെ ദിവസം ആചരിക്കുന്നത്. പണ്ടത്തെ കാലത്ത് പുരുഷന്മാർക്കായിരുന്നു സമൂഹത്തിൽ മുൻഗണന. പുരുഷൻമാരെ പോലെ എല്ലാ കാര്യങ്ങളിലും സ്‌ത്രീകൾക്ക് അവകാശങ്ങൾ ഇല്ലായിരുന്നു. ഒരുപാട് പോരാട്ടങ്ങൾക്കൊടുവിലാണ് സ്‌ത്രീകൾ ഇന്നത്തെ നിലയിലേക്ക് എത്തിയത്.
നിലവില്‍ ശാസ്‌ത്ര സാങ്കേതിക മേഖല, കായിക മേഖല, കലാ സാംസ്‌കാരിക മേഖല, വിദ്യഭ്യാസ മേഖല, രാഷ്‌ട്രീയ മേഖല, ആരോഗ്യ മേഖല , സിനിമ മേഖല, തുടങ്ങിയവയില്‍ നിരവധി സ്‌ത്രീകള്‍ തങ്ങളുടെ വ്യക്തികത മുദ്ര പതിപ്പിച്ച് കഴിഞ്ഞു. പ്രധാന മന്ത്രിയായും, പ്രസിഡന്‍റായും സ്‌ത്രീകൾ തെരഞ്ഞെടുക്കപ്പെടുന്നു. എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ അവര്‍ ഇപ്പോഴും അവഗണന അനുഭവിക്കുന്നുവെന്നത് മറച്ചുവയ്‌ക്കാന്‍ കഴിയാത്ത വസ്‌തുതയാണ്.
വനിത സമത്വ ദിനത്തിന്‍റെ ചരിത്രം
പതിറ്റാണ്ടുകളുടെ കഷ്‌ടപ്പാടുകളും പോരാട്ടങ്ങളും നടത്തി യുഎസിലെ സ്‌ത്രീകൾ വോട്ടവകാശം നേടിയെടുത്തത് 1971 ഓഗസ്റ്റ് 26-നാണ്. ആ ദിവസം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എല്ലാ വർഷവും ഓഗസ്റ്റ് 26 വനിത സമത്വ ദിനമായി ആചരിക്കുന്നത്.
1971-ൽ സ്‌ത്രീകളുടെ അവകാശ പ്രവർത്തകയും യുണൈറ്റഡ് സ്‌റ്റേറ്റ് കോൺഗ്രസ് പ്രതിനിധിയുമായ ബെല്ല അബ്‌സുഗ് ഓഗസ്റ്റ് 26-ന് വനിത തുല്യത ദിനമായി പ്രഖ്യാപിക്കാൻ ഒരു ബിൽ അവതരിപ്പിച്ചു. 19-ാം ഭേദഗതിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് സ്‌ത്രീകൾ നടത്തിയ ' സമത്വത്തിനായുള്ള സമരം' പ്രതിഷേധത്തിന് ശേഷമായിരുന്നു ഇത്.
1971 ഓഗസ്റ്റ് 26ന് തന്നെ ആദ്യ വനിത സമത്വ ദിനം ആചരിക്കുകയും ചെയ്‌തു. പിന്നീട് എല്ലാ വർഷവും ഇതേ ദിവസം ആചരിക്കണമെന്ന് അന്നത്തെ യുഎസ് പ്രസിഡന്‍റായ റിച്ചാർഡ് മിൽഹസ് നിക്‌സൺ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റാണ് അദ്ദേഹം.
സാമൂഹിക പദവിയിലും, അവസരങ്ങളിലും പുരുഷൻമാരോടൊപ്പം തന്നെ തങ്ങൾക്കും തുല്യ അവകാശം നേടിയെടുക്കാൻ സ്‌ത്രീകൾ നടത്തിയ പോരാട്ടങ്ങളില്‍ നിന്നാണ് വനിത തുല്യതാ ദിനം ആഘോഷിക്കാനുള്ള ആശയം ഉടലെടുത്തത്. 1848ൽ ന്യൂയോർക്കിൽ നടന്ന ലോകത്തിലെ ആദ്യത്തെ വനിതാ അവകാശ കൺവെൻഷനിലാണ് സമൂഹത്തിലെ തുല്യാവകാശങ്ങൾക്കായി സ്‌ത്രീകൾ പ്രതിഷേധമാരംഭിച്ചത്.
Also Read : അന്താരാഷ്ട്ര ബാലിക ദിനം; ബ്രിട്ടീഷ് നയതന്ത്രജ്ഞയാകാന്‍ ഇന്ത്യൻ സ്ത്രീകള്‍ക്ക് അവസരം - Opportunity to be diplomat of UK