ഹൈദരാബാദ്:മഹബൂബാബാദിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തും കുടുംബവും. ബയ്യാരം സ്വദേശി നാഗമണിയാണ് (35) കൊല്ലപ്പെട്ടത്. മഹബൂബാബാദ് സ്വദേശികളായ ഗോപി, സഹോദരി ദുർഗ മാതാപിതാക്കളായ രാമുലു, ലക്ഷ്‌മി എന്നിവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഗോപിയും നാഗമണിയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. 'വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നാഗമണി. കുടുംബത്തെ ഉപേക്ഷിച്ച് കുറച്ച് കാലമായി പ്രതിയായ ഗോപിക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്' - മഹാബൂബാബാദ് ടൗൺ സിഐ ദേവേന്ദർ പറഞ്ഞു.
രാമുലു, ലക്ഷ്‌മി, ഗോപി, ദുർഗ, മരുമകൻ മഹേന്ദർ എന്നിവർ കഴിഞ്ഞ മൂന്ന് വർഷമായി സിഗ്നൽ കോളനിയിൽ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. നാഗമണിയും ഗോപിയും സുഹൃത്തുക്കളാവുകയും ശേഷം കുടുംബത്തെ ഉപേക്ഷിച്ച് നാഗമണി ഗോപിയുടെ കൂടെ താമസിക്കുകയായിരുന്നുവെന്നും സിഐ ദേവേന്ദർ വ്യക്തമാക്കി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ പത്ത് ദിവസം മുമ്പാണ് ഗേപിയും കുടുംബവും നാഗമണിയെ കൊലപ്പെടുത്തിയതെന്ന് സിഐ പറഞ്ഞു.