ബെംഗളൂരു :കർണാടകയിലെ കനക നഗറിൽ പാര്‍പ്പിട സമുച്ചയത്തിന്‍റെ ടെറസിൽ നിന്ന് യുവതി താഴേക്ക് വീണു. കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. റുബായ് വീഴുന്ന ദൃശ്യം സമീപവാസികള്‍ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യം വൈറലായിട്ടുണ്ട്. ഭർത്താവിനൊപ്പം കെട്ടിടത്തിന് മുകളിൽ നിൽക്കുകയായിരുന്ന റുബായ് അബദ്ധത്തിൽ സോപ്പിൽ ചവിട്ടി തെന്നുകയായിരുന്നു. ഉടൻ തന്നെ ഭർത്താവ് യുവതിയുടെ കൈകളില്‍ പിടിച്ച് തൂക്കി തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും മുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല.