കേരളം

kerala

ETV Bharat / bharat

മകളെ ബലാത്സംഗം ചെയ്‌തുവെന്ന് വ്യാജ പരാതി; യുവതിക്ക് 50,000 രൂപ പിഴയിട്ട് കോടതി - WOMAN FINED FOR FAKE RAPE CASE - WOMAN FINED FOR FAKE RAPE CASE

2023ല്‍ നല്‍കിയ പരാതിയില്‍ ഒരു യുവാവിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

WOMAN FALSELY COMPLAINED  FINE IMPOSED ON WOMAN  FALSE RAPE CASE  വ്യാജ പരാതി പിഴ ചുമത്തി
FALSE COMPLAIN WOMAN FINED

By ETV Bharat Kerala Team

Published : Apr 13, 2024, 1:21 PM IST

ഹൈദരാബാദ്:മകള്‍ ബലാത്സംഗത്തിനിരയായെന്ന് വ്യാജ പരാതി നൽകിയ യുവതിക്ക് പിഴ. മഹബൂബാബാദ് ജില്ലാ കോടതി ചീഫ് ജസ്റ്റിസാണ്‌ 50,000 രൂപ പിഴ വിധിച്ചത്‌. 2023 സെപ്‌റ്റംബർ 22 ന് മഹബൂബാബാദ് ജില്ലയിലെ പെഡവംഗര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി അമ്മ പരാതിപ്പെടുകയായിരുന്നു.

അന്നത്തെ എസ്ഐ ആയിരുന്ന രാജു യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. വിചാരണ ആറുമാസത്തോളം നീണ്ടുനിന്നു. കോടതിയിൽ നടന്ന സാക്ഷി വിസ്‌താരത്തിൽ പെൺകുട്ടിയുടെ അമ്മ വ്യാജ പരാതി നൽകിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് വ്യാജപരാതി നല്‍കിയ യുവതി 50,000 രൂപ പിഴയോ മൂന്ന് മാസം തടവോ അനുഭവിക്കണമെന്ന് ജല്ല ജഡ്‌ജി ഉത്തരവിട്ടത്.

ALSO READ:വിവാഹത്തിന് വസ്‌ത്രം മോശമായി തുന്നി; തയ്യല്‍ക്കടയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് കോടതി

ABOUT THE AUTHOR

...view details