ജല്‍പായ്‌ഗുഡി(പശ്ചിമബംഗാള്‍): തന്‍റെ ഇളയസഹോദരന്‍ ബാബുന്‍ ബാനര്‍ജിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍ഫുട്‌ബോള്‍ താരവും രണ്ട് തവണ ലോക്‌സഭാംഗവുമായ പ്രസൂണ്‍ബാനര്‍ജിയെ ഹൗറ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ബാബുന്‍ ബാനര്‍ജി രംഗത്ത് എത്തിയിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാകാന്‍ കാരണം(West Bengal).
ബാബുന്‍ തന്‍റെ കുടുംബത്തിലെ ഒരംഗമാണെന്ന് ഇന്നുമുതല്‍ താന്‍ കരുതുന്നില്ലെന്നാണ് മമത പറഞ്ഞത്. ആരും അവനെ തന്‍റെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തരുതെന്നും മമത പറഞ്ഞു. പ്രസൂണ്‍ ബാനര്‍ജി അര്‍ജുന പുരസ്‌കാര ജേതാവാണ്. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയാണ്. അതങ്ങനെ തന്നെ തുടരുമെന്നും മമത വ്യക്തമാക്കി(Mamata Banerjee).
ബിജെപിയാണ് ഈ പ്രശ്‌നത്തിന് പിന്നിലെന്നും മമത ചൂണ്ടിക്കാട്ടി. ബിജെപി രാഷ്‌ട്രീയത്തില്‍ ശ്രദ്ധിക്കണമെന്നും തന്‍റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും മമത താക്കത് നല്‍കി. അതേസമയം താന്‍ ബിജെപിയില്‍ ചേരുന്നതായുള്ള അഭ്യൂഹങ്ങള്‍ നേരത്തെ ബാബുന്‍ തള്ളിയിരുന്നു. ഹൗറയില്‍ നിന്ന് താന്‍ സ്വതന്ത്രനായി ജനവിധി തേടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി(Babun Banerjee).
പ്രസൂണ്‍ ബന്ദോപാധ്യായ ശരിയായ തെരഞ്ഞെടുപ്പല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹരായ പലര്‍ക്കും ഇടം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കലും ദീദി ഇക്കാര്യങ്ങള്‍ സമ്മതിച്ച് തരില്ല. പക്ഷേ പ്രസൂണ്‍ സൃഷ്‌ടിച്ച അപമാനിക്കലുകള്‍ തനിക്ക് മറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ബഗാന്‍ ക്ലബ്ബിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസൂണ്‍ തന്നെ അധിക്ഷേപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തന്‍റെ ദീദിക്ക് തന്നെ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും തന്‍റെ മാതാപിതാക്കളെ പോലെ തന്നെയാണ് ദീദിയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.
താന്‍ കായികരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. പല ബിജെപി നേതാക്കളെയും അറിയാം. അവര്‍ക്കും കായികമേഖലയുമായി ബന്ധമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ബാരക്ക്പൂര്‍ ലോക്‌സഭാ സീറ്റിലും പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടില്ല. നിലവിലെ എംപി അര്‍ജുന്‍ സിങിന് ഇവിടെ നിന്ന് വീണ്ടും മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. അക്കാര്യം അദ്ദേഹം പാര്‍ട്ടി നേതാക്കളെ അറിയിച്ചതുമാണ്.