കൊൽക്കത്ത:പശ്ചിമബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ വിജയിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി). മറ്റ് മൂന്ന് മണ്ഡലങ്ങളിൽ ഇപ്പോഴും ലീഡ് തുടരുന്നുണ്ട്. ആർജി കർ മെഡിക്കൽ കോളജ് സംഭവത്തിൽ ശക്‌തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ ലീഡ് നേടുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നേടിയ എംഎൽഎമാർ രാജിവെച്ചതിന് പിന്നാലെ ഒഴിഞ്ഞ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നൈഹാത്തി, ഹരോവ, മേദിനിപൂർ, തൽദാൻഗ്ര, സിതായ് (എസ്‌സി), മദാരിഹത്ത് (എസ്‌ടി) എന്നീ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സുപ്രധാന രാഷ്‌ട്രീയ പരീക്ഷണമായാണ് ഈ തെരഞ്ഞെടുപ്പുകളെ കാണുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പട്ടികജാതി മണ്ഡലമായ സിതായിയിൽ (എസ്‌സി) ടിഎംസിയുടെ സംഗീത റോയ് 1,30,636 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എതിരാളിയായ ബിജെപിയുടെ ദീപക് കുമാർ റേയ്‌ക്ക് 35,348 വോട്ടുകൾ ലഭിച്ചു. 2021ൽ ബിജെപി വിജയിച്ച മദാരിഹട്ടിൽ (എസ്‌ടി) ടിഎംസിയുടെ ജയപ്രകാശ് ടോപ്പോ 79,186 വോട്ടുകൾ നേടി വിജയിച്ചു. എതിരാളിയായ ബിജെപിയുടെ രാഹുൽ ലോഹർ 51,018 വോട്ടുകളാണ് നേടിയത്.