കേരളം

kerala

ETV Bharat / bharat

'ജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ തയ്യാര്‍, ബെഹ്റാംപൂരിൽ വിജയം നേടും': അധീർ രഞ്ജൻ ചൗധരിയ്‌ക്ക് മറുപടിയുമായി യൂസഫ് പഠാൻ - YUSUF PATHAN REPLY TO ADHIR RANJAN - YUSUF PATHAN REPLY TO ADHIR RANJAN

ബെഹ്റാംപൂരിൽ കോൺഗ്രസ് ജയിക്കുമെന്ന അധീർ രഞ്ജൻ ചൗധരിയുടെ അവകാശവാദത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യൂസഫ് പഠാൻ.

ADHIR RANJAN CHOWDHURY  WB LOK SABHA ELECTION 2024  യൂസഫ് പഠാൻ  കോൺഗ്രസ്
Yusuf Pathan (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 13, 2024, 7:11 PM IST

Updated : May 13, 2024, 8:39 PM IST

ഹൈദരാബാദ്:വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പൂർണ വിശ്വാസമുള്ളതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാൾ ബെഹ്റാംപൂര്‍ ലോക്‌സഭ മണ്ഡലം തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ യൂസഫ് പഠാൻ. കോൺഗ്രസ് സ്ഥാനാർഥി അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിന്‍റെ കോട്ടയായ ബെഹ്റാംപൂര്‍ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അധീർ രഞ്ജൻ ചൗധരിയ്‌ക്കും ബിജെപി സ്ഥാനാർഥി നിർമൽ കുമാർ സാഹയ്‌ക്കുമെതിരെയാണ് പഠാൻ മത്സരിക്കുന്നത്. ബെഹ്റാംപൂര്‍ മണ്ഡലത്തിൽ കോണ്‍ഗ്രസ് ജയിക്കുമെന്നതിൽ സംശയമില്ലെന്ന് ചൗധരി അവകാശപ്പെട്ടിരുന്നു. ബെഹ്റാംപൂരിൽ പഠാനെ നാമനിർദ്ദേശം ചെയ്യാൻ പാടില്ലായിരുന്നെന്നും, തന്‍റെ മത്സരം ബിജെപിയും ടിഎംസിയുമായി ആണെന്നും വ്യക്തികളുമായിട്ടല്ലെന്നും ചൗധരി പറഞ്ഞിരുന്നു

എന്നാൽ വൻ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന് ആത്മവിശ്വാസമുള്ളതായാണ് ചൗധരിയുടെ അവകാശവാദങ്ങളോട് പഠാന്‍റെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ തയ്യാറാണെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഞാൻ ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ തന്നെ ഒരുപാട് പിന്തുണച്ചതായും അവർ മാറ്റം ആഗ്രഹിക്കുന്നതായും പഠാൻ കൂട്ടിച്ചേർത്തു. യുവാക്കളും സ്ത്രീകളും വൻതോതിൽ വോട്ടുചെയ്യാനെത്തിയതിൽ സന്തോഷമുള്ളതായും പഠാൻ പറഞ്ഞു.

Also Read: തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ സഹായിയുടെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി സിബിഐ

Last Updated : May 13, 2024, 8:39 PM IST

ABOUT THE AUTHOR

...view details