മുംബൈ :റായ്‌ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ ഇൻസ്റ്റഗ്രാം റീല്‍സെടുക്കുന്നതിനിടെ 300 അടി താഴ്‌ചയിലേക്ക് വീണ് വ്ലോഗര്‍ക്ക് ദാരുണാന്ത്യം. ഇന്‍ഫ്ലുവന്‍സറും ട്രാവല്‍ വ്ലോഗറുമായിരുന്ന ആന്‍വി കാംദാര്‍ (26) ആണ് മരിച്ചത്. ചൊവാഴ്‌ച രാവിലെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ ആന്‍വി കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.