ആന്ധ്രാപ്രദേശ്:മരിക്കാൻ തയ്യാറായാലും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും, എംപി അവിനാശ് റെഡ്ഡിയുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് മുൻ മന്ത്രി വൈഎസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദസ്‌തഗിരി. വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും പ്രതി ദസ്‌തഗിരി. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും, എംപി അവിനാശ് റെഡ്ഡിയുടെയും വാക്കുകൾ കേട്ട് തെറ്റ് ആവർത്തിക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എംപി അവിനാഷ് റെഡ്ഡിയുടെ പുലിവെന്തുലയിലെ വീടിന് തൊട്ടടുത്താണ് ദസ്‌തഗിരിയുടെ താമസം. ഇനി എനിക്ക് ആരെയും പേടിക്കാനില്ലെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ദസ്‌തഗിരി പറയുന്നു (Vivekananda Reddy Murder Case).
അതിക്രമം, അടിപിടി കേസുകളിൽ കഴിഞ്ഞ നാലു മാസമായി കടപ്പ ജയിലിൽ റിമാൻഡിലായിരുന്ന ദസ്‌തഗിരി വെള്ളിയാഴ്‌ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്താല്‍ സഹതാപ തരംഗം കാരണമാണ് ജഗന്‍ മോഹന്‍ റെഡ്ഡി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും ഇപ്പോൾ അതേ ഗൂഢാലോചനയിലൂടെ വീണ്ടും ജയിക്കാനാണ് ജഗൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വൈഎസ്ആർസിപി നേതാക്കൾ ഗൂഢാലോചന നടത്തിയാണ് തന്നെ ജയിലിലേക്ക് അയച്ചത്. വിവേകാനന്ദ റെഡ്ഡി കേസിലെ പ്രതി ചൈതന്യ റെഡ്ഡി കടപ്പ ജയിലിൽ വെച്ച് തന്നെ കാണുകയും ഒത്തുതീർപ്പിന് എത്താൻ അഭ്യർഥിക്കുകയും ചെയ്‌തതായി ദസ്‌തഗിരി പറഞ്ഞു.
സിബിഐ എസ്.പി രാംസിങ്ങിനെ പ്രലോഭിപ്പിച്ച് തനിക്കെതിരെ മൊഴിയെടുക്കാനായിരുന്നു തീരുമാനം. വിവേകാനന്ദ റെഡ്ഡിയെ കൊന്നത് ആരാണെന്ന് തുറന്നു പറയണമെന്നും, എന്നിട്ട് വോട്ട് ചോദിക്കണമെന്നും ദസ്‌തഗിരി ജഗന്‍ മോഹന്‍ റെഡ്ഡിയെയും അവിനാഷ് റെഡ്ഡിയെയും വെല്ലുവിളിച്ചു (Vivekananda Reddy Murder Case).
പുലിവെന്തുലയില്‍ വന്ന് വോട്ട് ചോദിച്ചാൽ ജഗനേയും അവിനാശ്റെഢിയേയും ജനം കല്ലെറിയുമെന്നും ഇരുവര്‍ക്കും ദസ്‌തഗിരി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജഗന്‍ മോഹന്‍ റെഡ്ഡി സംഘടിപ്പിക്കുന്ന 'സിദ്ധം' യോഗങ്ങളിൽ വിവേകാനന്ദ റെഡ്ഡിയെ കൊന്നത് ആരാണെന്ന് തുറന്നു പറഞ്ഞാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയിൽ മോചിതനായ ദസ്‌തഗിരി പൊലീസ് സാന്നിധ്യത്തിലാണ് പുലിവെന്തുലയിലേക്ക് പോയത്. നാലുമാസമാണ് ദസ്‌തഗിരി ജയിലിൽ കിടന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു 2019 മാര്‍ച്ച് 15 ന് വിവേകാനന്ദ റെഡ്ഢി തന്‍റെ പുലിവെന്തുലയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ സഹോദരനായിരുന്നു വിവേകാന്ദ റെഡ്ഢി. കടപ്പ എം പിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവുമായ അവിനാഷ് റെഢിയും പിതാവ് വൈ എസ് ഭാസ്കര്‍ റെഢിയും കേസില്‍ പ്രതിസ്ഥാനത്തുണ്ട്. 2017 ല്‍ നടന്ന എം എല്‍ സി തെരഞ്ഞെടുപ്പില്‍ വിവേകാനന്ദ റെഡ്ഢി പരാജയപ്പെട്ടതില്‍ അവിനാശ് റെഡ്ഢിക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. കടപ്പയില്‍ വിവേകാനന്ദ റെഡ്ഢിയുടെ ജനസ്വാധീനം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ഭീതിയിലായിരുന്നു അവിനാഷ് റെഡ്ഢിയും ഭാസ്കര റെഡ്ഢിയുമെന്ന് ജഗന്‍റെ സഹോദരിയും ഇപ്പോള്‍ ആന്ധ്ര പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയുമായ വൈ എസ് ശര്‍മിള മുമ്പ് സൂചന നല്‍കിയിരുന്നു.