കേരളം

kerala

ETV Bharat / bharat

വൈഎസ്ആർസിപിക്ക് വോട്ട് ചെയ്യരുതെന്ന് വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ മകൾ; പിതാവിന്‍റെ കൊലയിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യം - വൈഎസ് വിവേകാനന്ദ റെഡ്ഡി

കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹർജി എന്തിനാണ് ജഗൻ പിൻവലിച്ചതെന്ന് ചോദിച്ചു സുനിത, പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പായാണ് ജഗൻ മോഹന്‍ റെഡ്ഡി ഹർജി പിൻവലിച്ചതെന്നും ചൂണ്ടിക്കാട്ടി.

YSRCP  Jagan mohan reddy  andhra pradesh CM  വൈഎസ് വിവേകാനന്ദ റെഡ്ഡി  വൈഎസ്ആർസിപി
Do not vote for YSRCP says vivekananda reddy daughter sunitha

By ETV Bharat Kerala Team

Published : Mar 1, 2024, 7:08 PM IST

ന്യൂഡൽഹി : ആന്ധ്രാപ്രദേശ് മുന്‍ മന്ത്രി വൈഎസ് വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിൽ വൈഎസ് ഭാസ്‌കർ റെഡ്ഡിക്കും വൈഎസ് അവിനാഷ് റെഡ്ഡിക്കും പങ്കുണ്ടെന്ന് വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ വൈഎസ് സുനിത. എന്നാൽ പ്രതികളെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹന്‍ റെഡ്ഡി സംരക്ഷിക്കുകയാണെന്നും സുനിത ആരോപിച്ചു. തന്‍റെ പിതാവിന്‍റെ കൊലപാതക കേസിൽ ജഗന്‍റെ പങ്ക് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിക്ക് വോട്ട് ചെയ്യരുതെന്നും സുനിത ആവശ്യപ്പെട്ടു.

പിതാവിന്‍റെ കൊലപാതക കേസ് ഇഴഞ്ഞുനീങ്ങുകയാണ്. സി.ബി.ഐക്ക് മുകളില്‍ എന്തു തരം സമ്മർദമാണ് ഉള്ളതെന്ന് അറിയില്ല. സഹോദരി ശർമിള മാത്രമാണ് തുടക്കം മുതൽ കൂടെ നിന്നതെന്നും സുനിത മാധ്യമങ്ങളോടു പറഞ്ഞു. കേസിന്‍റെ അന്വേഷണം വൈകുകയാണെന്ന് പറഞ്ഞ സുനിത, ജനകീയ കോടതിയാണ് ശിക്ഷ വിധിക്കേണ്ടതെന്നും സംഭവങ്ങള്‍ ജനങ്ങളുടെ മുന്നിൽ വച്ചാൽ മാത്രമേ തനിക്ക് നീതി ലഭിക്കുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹർജി എന്തിനാണ് ജഗൻ പിൻവലിച്ചതെന്ന് സുനിത ചോദിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പായാണ് ജഗൻ മോഹന്‍ റെഡ്ഡി ഹർജി പിൻവലിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ റെഡ്ഡിയുടെ അറസ്റ്റിന് ശേഷം കേസ് ആകെ മാറിയെന്നും സുനിത പറഞ്ഞു. ശിവശങ്കർ റെഡ്ഡിയുടെ അറസ്റ്റിന് ശേഷം പ്രതികള്‍ ഭയക്കാന്‍ ആരംഭിച്ചു. അന്നുമുതലാണ് സിബിഐക്കെതിരെ കേസുകൾ വരാന്‍ ആരംഭിച്ചത്. അംഗങ്ങൾക്കെതിരെ കേസുകൾ വന്നപ്പോഴാണ് സിബിഐ ഉദ്യോഗസ്ഥർ കടപ്പ വിട്ടതെന്നും അവര്‍ ആരോപിച്ചു.

കേസ് ഹൈദരാബാദിലേക്ക് മാറ്റിയതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചതെന്നും സുനിത പറഞ്ഞു പറഞ്ഞു. അവിനാഷ് റെഡ്ഡി അറസ്റ്റിനായി ചെന്നപ്പോൾ കർണൂലിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. സി.ബി.ഐ അറസ്റ്റ് ചെയ്യാൻ പോയിട്ട് തിരികെ വന്ന സംഭവം മുമ്പ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് അവർ ചോദിച്ചു. കണ്ണിന് മുന്നിലുള്ളയാളെ അറസ്റ്റ് ചെയ്യാൻ സിബിഐക്ക് കഴിഞ്ഞില്ല. രണ്ട് ദിവസം കഴിഞ്ഞ് വെറും കയ്യോടെയാണ് സിബിഐ മടങ്ങിയതെന്നും അവര്‍ വിമര്‍ശിച്ചു.

തന്നെയും ജനങ്ങളെയും വഞ്ചിച്ച പാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് സുനിത പറഞ്ഞു. ജഗൻ ഇപ്പോഴും അവിനാഷ് റെഡ്ഡിയേയും ഭാസ്‌കർ റെഡ്ഡിയേയും സംരക്ഷിക്കുകയാണ്. ആന്ധ്രാപ്രദേശില്‍ വീണ്ടും ഇതേ സർക്കാർ അധികാരത്തില്‍ വന്നാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും സുനിത പറഞ്ഞു.

കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചാലും അത് കേസിനെ ബാധിക്കുമെന്ന് സുനിത ആശങ്ക പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് സിബിഐ അന്വേഷണം വൈകിപ്പിക്കുന്നതെന്നും സുനിത ചോദിച്ചു. പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അവിനാഷ് റെഡ്ഡി ശിക്ഷിക്കപ്പെടുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read :രണ്ട് സ്ഥലങ്ങള്‍, മണിക്കൂറുകളുടെ വ്യത്യാസം ; കര്‍ണാടകയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details