കേരളം

kerala

ETV Bharat / bharat

മൈലാഞ്ചിയിട്ട കൈ മാത്രം അടയാളം, ബാഗില്‍ അര്‍ധനഗ്‌നമായി സ്‌ത്രീയുടെ മൃതദേഹം; കൊലയാളിയെ തപ്പി പൊലീസ് - HALF NAKED FEMALE BODY RECOVERED

സ്‌ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചതാകാമെന്ന് പൊലീസിന്‍റെ നിഗമനം.

Uttarakhand murder  MOHANPUR WOMAN DEADY BODY  HALF NAKED BODY  udham singh nagar dead bddy
Police Investigation (ETV Bharat)

By ETV Bharat Kerala Team

Published : Oct 24, 2024, 10:09 AM IST

രുദ്രാപ്പൂര്‍ :അര്‍ധനഗ്നമായ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗര്‍ ജില്ലയിലുള്ള ദിനേഷ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഹന്‍പൂരിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്‌ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പ്രദേശത്ത് കടുത്ത ആശങ്ക വിതച്ചിട്ടുണ്ട്. സംഭവമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതൊരു കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൊലയാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

സീനിയര്‍ പൊലീസ് സൂപ്രണ്ട് മണികാന്ത് മിശ്ര സ്ഥലത്തുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്‌തു. മരിച്ചതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കയ്യില്‍ മൈലാഞ്ചി ഇട്ടിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലിട്ട് ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.

ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന കാര്യം പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു. ഈ വാര്‍ത്ത സ്ഥലത്ത് ഒരു ഭീതിജനകമായ അന്തരീക്ഷം സൃഷ്‌ടിച്ചിരിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരാഴ്‌ച മുമ്പ് പശ്ചിമബംഗാളിലെ ഒരു ദുര്‍ഗപൂജ മണ്ഡലത്തില്‍ നിന്ന് യുവതിയുടെ അര്‍ധനഗ്‌നമായ ശരീരം കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ലക്ഷ്‌മി പൂജ ദിവസം രാവിലെ നാദിയയിലെ ആശ്രമംപാറയില്‍ ആയിരുന്നു ഈ സംഭവം.

Also Read:പ്രണയത്തില്‍ നിന്ന് പിന്‍മാറി, മറ്റൊരു വിവാഹം കഴിച്ച് കാമുകി; പിന്നാലെ വിവാഹം കഴിക്കാന്‍ നിരന്തരം ആവശ്യം, ചുട്ടുകൊന്ന് കാമുകന്‍

ABOUT THE AUTHOR

...view details