ഉത്തർപ്രദേശ് :34 ദിവസത്തിനിടെ യുവാവിന് പാമ്പ് കടിയേറ്റത് ആറ് തവണ. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശി വികാസ് ദുബെയുടെ ജീവിതത്തിലാണ് ഈ വിചിത്ര സംഭവം. ഓരോ തവണ പാമ്പിന്‍റെ കടിയേല്‍ക്കുമ്പോഴും വികാസിനെ ആശുപത്രിയിലെത്തിക്കും. അവിടെനിന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങും. അതാണ് കുറച്ച് ദിവസങ്ങളായി വികാസിന്‍റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇന്ന് (ജൂലൈ 12) രാവിലെ വീണ്ടും പാമ്പുകടിയേറ്റ വികാസിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വികാസിന് ആറാം തവണയും പാമ്പ് കടിയേറ്റതിന് ശേഷം, തന്‍റെ സ്വപ്‌നത്തിൽ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടതായും അത് ഒമ്പത് തവണ തന്നെ കടിക്കുമെന്ന് പറഞ്ഞതായും ആ സമയത്ത് ആർക്കും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകിയതായും വികാസ് പറഞ്ഞു.
അതേസമയം ശനി, ഞായര്‍ ദിവസങ്ങളിലാണ് തനിക്ക് പാമ്പ് കടിയേല്‍ക്കുന്നതെന്നും, കടിയേല്‍ക്കുന്നതിനുമുമ്പ് തനിക്ക് കടിയേല്‍ക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് സൂചിപ്പിച്ചു. വികാസിനെ ചികിത്സിക്കുന്ന ഡോക്‌ടറെയും ഈ സംഭവം അത്ഭുതപ്പെടുത്തി. എല്ലാ തവണയും ഒരേ മരുന്ന് തന്നെ കൊടുത്താണ് വികാസിനെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ ആവർത്തിച്ച് പാമ്പ് കടിയേൽക്കുന്ന സംഭവം ശരിക്കും അമ്പരിപ്പിക്കുന്നതാണെന്ന് ഡോക്‌ടർ വ്യക്തമാക്കി.
അതിനിടെ ഒമ്പത് തവണ പാമ്പ് കടിയേറ്റതായി വികാസ് സ്വപ്‌നം കണ്ടതിനെ തുടർന്ന് വികാസിൻ്റെ മാതാപിതാക്കൾ ആശങ്കയിലാണ്. ഒൻപതാം തവണ പാമ്പ് കടിയേറ്റാൽ ചികിത്സയ്‌ക്കോ ആചാരങ്ങൾക്കോ രക്ഷിക്കാൻ കഴിയില്ലെന്ന് വികാസ് പറഞ്ഞതായി അവർ പറഞ്ഞു.
Also Read:നാല് കോഴികളെ കൊന്നു, കാരശ്ശേരിയില്‍ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി