ലഖ്‌നൗ:അടുത്തിടെ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റ് പരീക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായി എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആറ് മാസത്തിനകം പുനഃപരീക്ഷ നടത്തണമെന്നും ഉത്തരവുണ്ട്(UP govt cancels police constable recruitment exam).
ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കര്‍മ്മ സംഘത്തെയും നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ മാസം പതിനേഴിനും പതിനെട്ടിനുമായി നടന്ന പരീക്ഷയില്‍ 48 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്(question paper leak).
പരീക്ഷയുടെ വിശ്വാസ്യതയില്‍ യാതൊരു വിട്ടുവീഴ്‌ചയ്ക്കുമില്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. യുവാക്കളുടെ കഠിനാദ്ധ്വാനത്തെ വച്ച് കളിക്കാന്‍ ശ്രമിച്ചവരെയൊന്നും ഒരുസാഹചര്യത്തിലും വെറുതെ വിടില്ല. ഇത്തരം സാമൂഹ്യ വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുക തന്നെ ചെയ്യുമന്നും മുഖ്യമന്ത്രി വ്യക്തമാക്കി(re-test within six months).