ലഖ്‌നൗ:പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കയ്യും കാലുകളും ബന്ധിച്ച് ഉന്തുവണ്ടിക്കടിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് യുവാക്കള്‍. ഉത്തര്‍പ്രദേശ് ബറേലിയിലെ ഫരീദ്‌പൂരിലാണ് സംഭവം. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
രണ്ട് യുവാക്കൾ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കുറ്റകൃത്യത്തിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ പെണ്‍കുട്ടിയുടെ കൈകളും കാലുകളും ബന്ധിച്ച് ഉന്തുവണ്ടിക്കടിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.