പട്‌ന (ബിഹാർ) :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജാതി സെൻസസിൽ മുതലക്കണ്ണീരൊഴുക്കുകയാണെന്നും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ മുദ്രാവാക്യം വിളിക്കുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്. ജാതി സെൻസസിൽ രാഹുൽ ഗാന്ധിക്ക് വലിയ ആശങ്കയുണ്ടെന്ന് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിൽ ആയിരുന്ന സമയത്ത് ബിഹാറിൽ സെൻസസ് നടത്തിയപ്പോൾ ജാതി സെൻസസ് സംബന്ധിച്ച പ്രമേയം പാസാക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ യോഗം ചേർന്ന വേളയില്‍ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മമത ബാനർജിയുടെ സമ്മർദത്തിന് വഴങ്ങി ആ പ്രമേയം പാസാക്കിയില്ല. ഇപ്പോൾ രാഹുൽ ഗാന്ധി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് പൂർത്തിയായപ്പോൾ, രാഹുൽ ഗാന്ധി എന്നെങ്കിലും അതിനെ അഭിനന്ദിച്ചിട്ടുണ്ടോയെന്ന് രാജീവ് രഞ്ജൻ സിങ് ചോദിച്ചു. പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള മുദ്രാവാക്യം മാത്രമാണ് രാഹുൽ പറയുന്നത്.