കേരളം

kerala

ETV Bharat / bharat

'അനധികൃത മനുഷ്യവാസം, ഖനനം; വയനാട് ദുരന്തത്തിന് കാരണക്കാര്‍ സര്‍ക്കാരും': ആരോപണവുമായി കേന്ദ്ര വനം മന്ത്രി - Bhupender Yadav Wayanad Landslide - BHUPENDER YADAV WAYANAD LANDSLIDE

വയനാട്ടില്‍ സര്‍ക്കാര്‍ സംരക്ഷണത്തോടെ അനധികൃത മനുഷ്യ വാസവും ഖനനവും നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്.

REASON FOR WAYANAD LANDSLIDES  BHUPENDER YADAV ON LANDSLIDE  ഉരുള്‍പൊട്ടലിന് കാരണം  കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്
Bhupender Yadav (ETV Bharat)

By ANI

Published : Aug 5, 2024, 12:31 PM IST

ന്യൂഡൽഹി:വയനാട്ടില്‍ സര്‍ക്കാര്‍ സംരക്ഷണത്തോടെ അനധികൃത മനുഷ്യ വാസവും ഖനനവും നടക്കുന്നുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത പാർപ്പിടവും ഖനനവും മൂലമാണ് ഈ നഷ്‌ടമുണ്ടായതെന്നും വയനാട്ടിലെ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു. ടൂറിസത്തിന്‍റെ പേര് പറഞ്ഞ് കൃത്യമായ സോണുകള്‍ തിരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പദ്ധതി തയാറാക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

'അനധികൃത മനുഷ്യവാസത്തിന് പ്രാദേശിക രാഷ്‌ട്രീയക്കാര്‍ നിയമ വിരുദ്ധമായ സംരക്ഷണം നല്‍കുകയാണ്. ടൂറിസത്തിന്‍റെ പേരിൽ അവർ ശരിയായ സോണുകൾ പോലും ഉണ്ടാക്കിയിട്ടില്ല. അവർ ഈ പ്രദേശത്ത് കയ്യേറ്റത്തിന് അനുമതി നല്‍കി. വളരെ സെൻസിറ്റീവായ പ്രദേശമാണിത്.

വനംവകുപ്പ് മുൻ ഡയറക്‌ടർ ജനറൽ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ഇതിനോടകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവർ കേരള സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഇത് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് വന്ന വീഴ്‌ച ആണെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. പ്രാദേശിക ഭരണകൂടത്തിന്‍റെ സംരക്ഷണത്തിൽ നിയമ വിരുദ്ധമായ മനുഷ്യവാസവും അനധികൃത ഖനന പ്രവർത്തനങ്ങളും അവിടെ നടന്നിട്ടുണ്ട്.'- ഭൂപേന്ദ്ര യാദവ് പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്കായി കേരള സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും മുൻ ഫോറസ്റ്റ് ഡയറക്‌ടർ ജനറൽ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടും സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പരിസ്ഥിതിലോല മേഖലയിൽ അനധികൃത താമസവും ഖനനവും പാടില്ലെന്നും ഭൂപേന്ദർ യാദവ് നിര്‍ദേശിച്ചു.

Also Read :പശ്ചിമഘട്ട സംരക്ഷണത്തിനായുളള കരട് വിജ്ഞാപനമിറക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം; ജില്ലയിൽ മാത്രം ഉൾപ്പെട്ടത് 51 വില്ലേജുകൾ

ABOUT THE AUTHOR

...view details