ഡല്‍ഹി: ആത്മനിർഭർ ഭാരതിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ഉയർത്തിക്കാട്ടി ധനമന്ത്രി നിര്‍മ്മല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് ധനമന്ത്രി ആത്മനിർഭർ ഭാരതിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത് (Finance Minister Nirmala Sitharamans Union budget 2024)
ആത്മനിർഭർ ഭാരതിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ഉയർത്തിക്കാട്ടി ധനമന്ത്രി - parliament budget session 2024
സ്വയം പര്യാപ്‌ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള കുതിപ്പ് തുടരുകയാണെന്ന് ധനമന്ത്രി
Finance Minister Nirmala Sitharamans Union budget 2024
Published : Feb 1, 2024, 3:30 PM IST
ഇക്കാലങ്ങളില്‍ രാജ്യം നേരിട്ട മഹാമാരികളെ കുറിച്ചും അവ ഉയർത്തിയ വെല്ലുവിളികളെ കുറിച്ചും മന്ത്രി സൂചിപ്പിച്ചു. എന്നാൽ രാജ്യം ഒറ്റക്കെട്ടായി വിജയകരമായി അവയെ അതിജീവിച്ചുവെന്നും നിര്‍മ്മല സീതാരാമൻ. സ്വയം പര്യാപ്‌ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള കുതിപ്പ് തുടരുകയാണെന്നും അമൃത് കാല്‍ പദ്ധതിയിലൂടെ അവയ്ക്ക് ഉറച്ച അടിത്തറയിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.