- ആദായ നികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ ആദായ നികുതിയില്ല.
ആദായ നികുതിയില്‍ ആശ്വാസം; 12 ലക്ഷം വരെ നികുതിയില്ല - UNION BUDGET 2025
Published : Feb 1, 2025, 9:19 AM IST
|Updated : Feb 1, 2025, 12:16 PM IST
രാജ്യം ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11 മണിക്ക്. ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണ് ഇന്ന് നടക്കുന്നത്. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, ഉപഭോഗം കുറയൽ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയ വെല്ലുവിളികളെ ബജറ്റ് അഭിസംബോധന ചെയ്യും.
ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളിൽ ഒന്നാണ് ആദായനികുതി സ്ലാബില്‍ ഭേദഗതി വരുത്താനുള്ള സാധ്യത. ഒപ്പം പെട്രോള്‍, ഡീസല്‍, പാചകവാതകം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ വില കുറയുമെന്ന പ്രതീക്ഷയും സാധാരണക്കാര്‍ക്കുണ്ട്. തുടര്‍ച്ചയായി ഉയരുന്ന സ്വര്‍ണത്തിന്‍റെ ഭാവിയും ഇന്നത്തെ ബജറ്റിന്‍റെ അടിസ്ഥാനത്തിലാകും.
മധ്യവര്‍ഗത്തിന് പ്രതീക്ഷയേകുന്ന ബജറ്റ് കൂടിയാണിത്. മധ്യവർഗ വിനിമയം വർധിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാകുമെന്ന അഭ്യൂഹങ്ങൾ, മൂലധന വളർച്ച, അടിസ്ഥാന സൗകര്യ വികസനം, എഐ നിക്ഷേപങ്ങൾ എന്നിവയിലെ വ്യക്തതയ്ക്കായി വ്യവസായ പ്രമുഖരും നികുതിദായകരും ഒരുപോലെ കാത്തിരിക്കുകയാണ്. ഇന്നലെ ധനമന്ത്രി മേശപ്പുറത്ത് വച്ച സാമ്പത്തിക സർവേ, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3-6.8 ശതമാനം വളരുമെന്ന് പ്രവചിക്കുന്നതാണ്. More Read...
LIVE FEED
- സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്‌പ. ഒന്നരക്കോടി വകയിരുത്തും.
- മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
- 36 ജീവന്‍രക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. 6 മരുന്നുകള്‍ക്കും ഇളവ്.
- 2028 വരെ നീട്ടി ജല്‍ജീവന്‍ പദ്ധതി. പദ്ധതി വിഹിതം വര്‍ധിപ്പിച്ചു.
- സ്വയം സഹായ സംഘങ്ങള്‍ക്ക് ക്രഡിറ്റ് കാര്‍ഡ്
ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം നൂറ് ശതമാനമാക്കി. സ്വയം സഹായ സംഘങ്ങള്‍ക്ക് ഗ്രാമീണ്‍ ക്രഡിറ്റ് കാര്‍ഡ്. ചെറുകിട വ്യാപാരികള്‍ക്ക് 5 ലക്ഷം രൂപയുടെ ക്രഡിറ്റ് കാര്‍ഡ്.
- മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി
- സഭയില്‍ തിരിച്ചെത്തി പ്രതിപക്ഷം
പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷം സഭയില്‍ തിരിച്ചെത്തി. പ്രതിഷേധം പ്രതീകാത്‌മകമെന്ന് പ്രതിപക്ഷം.
- പുതിയ ആദായനികുതി ബില്‍ ഉടന്‍
പുതിയ ആദായനികുതി ബില്‍ അടുത്ത ആഴ്‌ച. എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, 500 കോടി രൂപ വകയിരുത്തി.
- പാലക്കാട് ഐഐടിയ്‌ക്ക് ഫണ്ട് പ്രഖ്യാപിച്ചു.
- ടൂറിസം മേഖലയില്‍ പ്രഖ്യാപനം
ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍. സ്വകാര്യ പങ്കാളിത്തത്തില്‍ 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. നിലവിലെ കേന്ദ്രങ്ങളില്‍ സൗകര്യം ഉയര്‍ത്താനും പ്രഖ്യാപനമായി.
- നിരവധി പ്രഖ്യാപനങ്ങള്‍
മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനം. പതിനായിരം സീറ്റുകളാണ് വര്‍ധിപ്പിക്കുന്നത്. ഐഐടി പട്‌ന വികസിപ്പിക്കാനും പ്രഖ്യാപനം. പിഎം സ്വനിധി വഴി വഴിയോര കച്ചവടക്കാര്‍ക്ക് വായ്‌പ. ബിഹാറിനെ ഫുഡ് ഹബാക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഓൻട്രപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്‍റ് എന്നിവ സ്ഥാപിക്കും. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്‌പ. 5 ലക്ഷം സ്‌ത്രീകള്‍ ഈ പ്രഖ്യാപനം പ്രയോജനപ്പെടുത്തും.
- അമ്മയ്‌ക്കും കുഞ്ഞിനും പോഷകാഹാരം
അങ്കണവാടികള്‍ക്ക് പ്രത്യേക പദ്ധതി. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം.
- കളിപ്പാട്ടം മേഡ് ഇന്‍ ഇന്ത്യ
മേഡ് ഇന്‍ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കുമെന്ന് ധനമന്ത്രി. തദ്ദേശീയ കളിപ്പാട്ട നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം. ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബല്‍ ഹബാക്കി മാറ്റുമെന്നും മന്ത്രി.
- കിസാന്‍ പദ്ധതികളിലെ വായ്‌പാ പരിധി ഉയര്‍ത്തും
ബിഹാറിന് മഖാന ബോര്‍ഡ്. ഉത്‌പാദനം, മാര്‍ക്കറ്റിങ് എന്നിവ ത്വരിതപ്പെടുത്തുകയും കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി. പരുത്തി കൃഷിയേയും പ്രോത്സാഹിപ്പിക്കും. കിസാന്‍ പദ്ധതികളിലെ വായ്‌പാ പരിധി ഉയര്‍ത്തുമെന്നും പ്രഖ്യാപനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലയ്‌ക്കായി 5.7 കോടി നീക്കിവയ്‌ക്കും.
- ഇറങ്ങിപ്പോയി പ്രതിപക്ഷം
ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ നിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്ക് ബജറ്റ് അവതരണത്തിന് ശേഷം മറ്റുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന് സ്‌പീക്കര്‍ അറിയിച്ചതോടെ.
- സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം
വികസനത്തിന് മുന്‍തൂക്കമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്നും മന്ത്രി. യുവാക്കള്‍, സ്‌ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ക്ക് പരിഗണന. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമെന്നും മന്ത്രി.
- ബജറ്റ് അവതരണം തുടങ്ങി
പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം ആരംഭിച്ച് നിര്‍മല സീതാരാമന്‍
- ധനമന്ത്രി പാര്‍ലമെന്‍റില്‍
ബജറ്റ് അവതരണത്തിനായായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിലെത്തി. രാഷ്‌ട്രപതിയെ കണ്ടശേഷമാണ് ധനമന്ത്രി പാര്‍ലമെന്‍റില്‍ എത്തിയത്.
- രാഷ്‌ട്രപതിക്ക് മുന്നില്‍...
ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്‌ട്രപതിയെ കാണുന്നു. രാഷ്‌ട്രപതിക്ക് മുന്നില്‍ ബജറ്റ്. അല്‍പസമയത്തിനകം ധനമന്ത്രി പാര്‍ലമെന്‍റിലെത്തും.
- രാഷ്‌ട്രപതി ഭവനിലേക്ക് പുറപ്പെട്ട് ധനമന്ത്രി
ബജറ്റ് അവതരണത്തിന് ഒരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്‍. നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. ധനമന്ത്രിക്കൊപ്പം കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും.