ന്യൂഡല്‍ഹി:ധനക്കമ്മി ഗണ്യമായിക്കുറക്കുന്നതില്‍ ഇന്ത്യ വിജയിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് പ്രഖ്യാപന വേളയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 5.6 ശതമാനമായിരുന്ന ധനക്കമ്മി 4.9 ശതമാനത്തിലേക്കാണ് കുറച്ചു കൊണ്ടുവന്നത്.
പ്രതീക്ഷിക്കുന്ന വരുമാനം 32.07 കോടി. ആകെ ചെലവ് 48.21 ലക്ഷം കോടി. ആകെ നികുതി 25.83 ലക്ഷംകോടി രൂപ. ഈ വര്‍ഷത്തെ 4.9 ശതമാനം ധനകമ്മി അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 4.5 ശതമാനത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.