ദൗസ (രാജസ്ഥാന്‍) : കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരിയെ രക്ഷപ്പെടുത്തി. 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ചികിത്സയ്‌ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
രാജസ്ഥാനിലെ ദൗസയിലുള്ള ബന്ദുക്കുയിലാണ് സംഭവം. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദൗസ ജില്ല കലക്‌ടര്‍ ദേവേന്ദ്രകുമാര്‍, പൊലീസ് സൂപ്രണ്ട് രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളിലെ വിദഗ്‌ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായി പൊലീസ് സൂപ്രണ്ട് രഞ്ജിത ശര്‍മ്മ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും