ഹരിദ്വാര്‍:ഗംഗാ സ്‌നാനത്തിനിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ താപി ജില്ലയിലെ ബാജി പുര ഗ്രാമത്തിൽ നിന്നാണ് കുടുംബം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയത്. കുടുംബത്തിലെ 13 കാരിയായ പ്രത്യുഷയും ആറു വയസുള്ള സഹോദരൻ ദർഷുമാണ് ഗംഗാ നദിയിൽ മുങ്ങി മരിച്ചത്.
ബുധനാഴ്‌ച രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. ഹരിദ്വാറില്‍ തീര്‍ഥാനത്തിനെത്തിയ കുടുംബം സത്മത് ഗഞ്ചില്‍ ഗംഗാ സ്‌നാനത്തിനിറങ്ങുകയായിരുന്നു. സ്‌നാനത്തിനിടെ കുട്ടികൾ അപകടത്തില്‍പ്പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.