കേരളം

kerala

ETV Bharat / bharat

ബുലന്ദ്ഷഹറില്‍ ഇരട്ട കൊലപാതകം; ക്രൂരകൃത്യം കഴുത്തറത്ത് - MURDER IN BULANDSHAHR - MURDER IN BULANDSHAHR

ബുലന്ദ്ഷഹറിലെ ട്രാൻസ്പോർട്ട് നഗറിൽ രണ്ടുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിണം നടക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.

DOUBLE MURDER IN BULANDSHAHR  MURDER IN BULANDSHAHR  BULANDSHAHR CRIME  DOUBLE MURDER IN UP
MURDER IN BULANDSHAHR

By ETV Bharat Kerala Team

Published : Apr 2, 2024, 4:08 PM IST

ബുലന്ദ്ഷഹർ (ഉത്തര്‍ പ്രദേശ്‌): സിറ്റി കോട്വാലി മേഖലയിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ അദൗലി കനാലിന്‍റെ തീരത്ത്‌ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. നാഗർ കോട്‌വാലി ഏരിയയിലെ മൊഹല്ല ഷെയ്ഖ് സരായ് സ്വദേശിയായ രാജീവ് കുമാർ ഗാർഗ് (50) അമ്മാവൻ സുധീർ ചന്ദ്‌ (69) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

ഇരുവരുടെയും മൃതദേഹങ്ങൾ മുന്നൂറ് മീറ്റർ അകലെയായാണ്‌ കിടന്നിരുന്നത്. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കാണാതായി 28 മണിക്കൂറിന്‌ ശേഷമാണ്‌ മൃതദേഹം കണ്ടെത്തുന്നത്‌.

ഞായറാഴ്‌ച ഉച്ചയോടെയാണ്‌ ഇരുവരും വീട്ടില്‍ നിന്നും പുറത്ത്‌ പോയത്‌. ഒരു മണിക്കൂറിനകം തിരിച്ചെത്താമെന്ന്‌ പറഞ്ഞിരുന്നെങ്കിലും കാണാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താതായതോടെ തിരച്ചിൽ ആരംഭിച്ചു.

തിങ്കളാഴ്‌ച പുലർച്ചെയായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ സിറ്റി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പിന്നാലെ പൊലീസും അന്വേഷണം ആരംഭിച്ചു. അഡൗലി കനാലിൽ നിന്ന് വാലിപുരയിലേക്ക് പോകുന്ന കനാൽ ട്രാക്കിന് വശത്ത് മൃതദേഹം കിടക്കുന്നതായി വൈകിട്ട് ഏഴ് മണിയോടെ പൊലീസിന് വിവരം ലഭിച്ചു.

വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചതിന്‍റെ പാടുകൾ ദേഹത്തുള്ളതിനാല്‍ കൊലപാതകമാണെന്ന്‌ പൊലീസ്‌ സ്ഥീരികരിച്ചു. കേസിൽ ചോദ്യം ചെയ്യല്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ചില സൂചനകൾ ലഭിച്ചിട്ടുള്ളതായും പൊലീസ്‌ അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ:കട്ടപ്പന ഇരട്ടക്കൊലപാതകം: ഓണ്‍ലൈനില്‍ പ്രതിയുടെ നോവല്‍ 'മഹാമാന്ത്രികം' ഹിറ്റ്

ABOUT THE AUTHOR

...view details