ന്യൂഡൽഹി: മണിപ്പൂരിലെ കുട്രുക് ഗ്രാമവാസികൾക്ക് നേരെ കുക്കികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സ്‌തീകൾ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായും മണിപ്പൂർ സർക്കാർ അറിയിച്ചു. ഡ്രോണുകളും ബോംബുകളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് കുക്കികള്‍ ആക്രമിച്ചതെന്ന് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.
'നിരായുധരായ കുട്രുക്ക് ഗ്രാമവാസികൾക്ക് നേരെ ഡ്രോണുകളും ബോംബുകളും നിരവധി അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് കുക്കി തീവ്രവാദികൾ ഞായറാഴ്‌ച നടത്തിയ ആക്രമണത്തിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു.'- മണിപ്പൂർ സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായും അറിയിച്ചു.