പൂനെ (മഹാരാഷ്‌ട്ര): അമിത വേഗതയിലെത്തിയ ആഡംബര കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശികളായ അശ്വിനി കോഷ്‌ട, അനീസ് അഹുദിയ എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്‌ച രാത്രി കല്യാണിഗർ എയർപോർട്ടിൽ പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രതി. പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാര്‍ ഇരുചക്രവാഹനത്തിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു.