കേരളം

kerala

ETV Bharat / bharat

വിനോദ സഞ്ചാരി ബലാത്സംഗത്തിനിരയായി; സുഹൃത്തുക്കള്‍ക്ക് ക്രൂര മര്‍ദനം, അന്വേഷണം - Tourist Raped In Madya Pradesh - TOURIST RAPED IN MADYA PRADESH

മധ്യപ്രദേശില്‍ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കി അജ്ഞാത സംഘം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനം. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

MADHYA PRADESH Rape Case  RAPE IN MADHYA PRADESH  യുവതിയെ ബലാത്സംഗം ചെയ്‌തു  LATEST MALAYALAM NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 12, 2024, 11:29 AM IST

ഭോപ്പാല്‍:ഇൻഡോറിൽ വിനോദ യാത്രക്കെത്തിയ യുവതി ബലാത്സംഗത്തിനിരയായി. ഏഴ് പേരടങ്ങുന്ന അഞ്ജാത സംഘമാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം മര്‍ദനത്തിനിരയാക്കി. ബുധനാഴ്‌ച (സെപ്‌റ്റംബർ 11) പുലർച്ചെയാണ് സംഭവം.

റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്‌തപ്പോഴാണ് വിനോദ സഞ്ചാരികള്‍ക്ക് മര്‍ദനമേറ്റത്. കാറിനടുത്തെത്തിയ അജ്ഞാത സംഘം വിനോദ സഞ്ചാരികളെ കയ്യേറ്റം ചെയ്യുകയും കൂട്ടത്തിലുള്ള യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിനിടെ കാറിന് പുറത്തുണ്ടായിരുന്ന സുഹൃത്താണ് പൊലീസില്‍ വിവരം അറിയിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ സംഘം വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. മര്‍ദനമേറ്റ സഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Also Read:ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർക്കെതിരെ ലൈംഗികാതിക്രമ പരാതി; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു

ABOUT THE AUTHOR

...view details