ഡൽഹി:ബി ജെ പി രാജ്യസഭാ സ്ഥാനാർത്ഥിത്വം പിൻവലിച്ച് ഭോജ്‌പുരി ഗായകനും നടനുമായ പവൻ സിങ്. ബംഗാളി സ്ത്രീകളെ കുറിച്ച് അശ്ലീല പരാമർശം നടത്തിയതിനെ തുടർന്നാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. സംഭവത്തിൽ പവൻ സിങിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയായ സാഗരിക ഘോഷ് രംഗത്തെത്തിയിരുന്നു.
പവൻ സിങ് തന്‍റെ എക്‌സിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ 'പശ്ചിമ ബംഗാളിൽ നിന്നുള്ള സ്ത്രീകളെ ആക്ഷേപിച്ചതിന് സാഗരിക ബിജെപിയെ വിമർശിച്ചിരുന്നു. ബി ജെ പി സ്ഥാനാർഥി പങ്കുവച്ച വീഡിയോകളുടെ പോസ്റ്ററുകളിൽ ബംഗാളി പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന 'ബംഗാൾ വാലി മാൽ' എന്ന പദം എഴുതിയിരിക്കുന്നതായും സാഗരിക ഘോഷ് ചൂണ്ടിക്കാട്ടി.
"പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെത്തി "നാരി ശക്തി" ഉയർത്തിപ്പിടിച്ചു. അടുത്ത ദിവസം അസൻസോളിൽ നിന്നും മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി, ബംഗാളി സ്ത്രീകളെ "ബംഗാൾ വാലി മാൾ" എന്ന് വിളിക്കുന്ന വീഡിയോകൾ ചിത്രീകരിക്കുന്നു. സാഗരിക ഘോഷ് എക്‌സിൽ കുറിച്ചു.
വിവാദം കടുത്തതോടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു പവൻ സിങ്. 'തൻ്റെ സ്ഥാനാർത്ഥിത്വത്തിന് ബി ജെ പി നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. എന്നാൽ ചില കാരണങ്ങളാൽ തനിക്ക് അസൻസോളിൽ നിന്ന് മത്സരിക്കാൻ കഴിയില്ലെന്നും എക്‌സിലെ പോസ്റ്റിലൂടെ പവൻ സിങ് അറിയിച്ചു. അതേസമയം സ്ഥാനാർത്ഥിത്വം പിൻവലിച്ചതിൻ്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.